HomeNewsNRIEventഖത്തർ കെഎംസിസി വളാഞ്ചേരി മുനിസിപ്പാലിറ്റി ജനറൽ ബോഡി മീറ്റിങ് നടന്നു

ഖത്തർ കെഎംസിസി വളാഞ്ചേരി മുനിസിപ്പാലിറ്റി ജനറൽ ബോഡി മീറ്റിങ് നടന്നു

kmcc-valancheryqatar

ഖത്തർ കെഎംസിസി വളാഞ്ചേരി മുനിസിപ്പാലിറ്റി ജനറൽ ബോഡി മീറ്റിങ് നടന്നു

വളാഞ്ചേരി: ഖത്തർ കെഎംസിസി വളാഞ്ചേരി മുനിസിപ്പാലിറ്റി 2022-25 വർഷത്തേക്കുള്ള ഭാരവാഹികളെ ഖത്തർ കെഎംസിസി ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു. ഖത്തർ കെഎംസിസി വളാഞ്ചേരി മുനിസിപ്പാലിറ്റി ജനറൽ സെക്രട്ടറി അജാസ് ആലുങ്ങൽ സ്വാഗതവും ശരീഫ് വളാഞ്ചേരി അധ്യക്ഷത വഹിക്കുകയും ചെയ്ത ചടങ്ങിൽ ഖത്തർ കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അക്ബർ സാഹിബ് ഉദഘാടനം ചെയ്തു.ഖത്തർ കെ എംസിസി കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ കല്ലൻ മുഖ്യപ്രഭാഷണവും ഫൈറൂസ് അബൂബക്കർ,മദനി വളാഞ്ചേരി റഷീദ് കാർത്തല, ഷു കക്കഞ്ചിറ,ഇബ്രാഹിം കുറ്റിപ്പുറം ജാബിർ കോട്ടക്കൽ,ഫൈസൽ മാറാക്കര,ജാബിർ പൊന്മള എന്നിവർ സംസാരിച്ചു റിട്ടേർണിംഗ് ഓഫീസർമാരായ നാസർ കാരക്കാടൻ,ഷംനാദ് എടയൂർ എന്നിവർ പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
kmcc-valancheryqatar
കഴിഞ്ഞ കമ്മിറ്റി കാലയളവിൽ 275230 രണ്ടുലക്ഷത്തി എഴുപത്തി അയ്യായിരത്തി ഇരുന്നുറ്റി മുപ്പത് രൂപയുടെ ധനസഹായ പ്രവർത്തനങ്ങൾ നാട്ടിലും ആയിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി രണ്ട് ഖത്തർ റിയാലിന്റെ പ്രവർത്തനങ്ങൾ ഖത്തറിലും നടത്താൻ സാധിച്ചു പ്രവർത്തന റിപ്പോർട് അയ്യാസ് ആലുങ്ങലും വരവ് ചെലവ് കണക്കു റഷീദ് കാർത്തല അവതരിപ്പിച്ചു. ഖത്തർ കെഎംസിസി വളാഞ്ചേരി മുനിസിപ്പാലിറ്റി മികച്ച പ്രവർത്തകനുള്ള ട്രോഫി ഷമീർ കൊളമ്പ് ഖത്തർ കെഎംസിസി ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അക്ബർ സാഹിബ് കൈമാറി. കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് ഹമീദ് പെരുമ്പറമ്പ് ജനറൽ സെക്രട്ടറി അനാസ് ആലുങ്ങൽ ട്രെഷറർ സലാഹുദ്ധീൻ പറവക്കൽ വൈസ് പ്രസിഡന്റ് ഷമീർ കൊളമ്പൻ മുസമ്മിൽ കാവുംപുറം,ഷാജഹാൻ മൂക്കിലപ്പീടിയ നൗഷാദലി ടിപി, ജോയിൻ സെക്രട്ടറി ഫാസിൽ കാർത്തല, ഷബീർ ആലിൻചുവട് മുഹമ്മദലി കാവുംപുറം, നിസാർ കൊട്ടാരം മുഖ്യ രക്ഷാധികാരികളായി ഫൈറൂസ് അബുബക്കർ, ശരീഫ് വളാഞ്ചേരി, മദനി വളാഞ്ചേരി റഷീദ് കാർത്തല ശംഷ കക്കഞ്ചിറ എന്നിവരെയും സോഷ്യൽ മീഡിയ വിങ് ചെയർമാൻ സലിം കക്കാട്ടുപാറ കൺവീനർ ഷുഹൈബ് മീമ്പാറ മെമ്പർഷിപ് ആൻഡ് ചാരിറ്റി ചെയർമാൻ ജാസിം മാളിയേക്കൽ കൺവീനർ – സിറാജ് വൈക്കത്തൂർ ആർട്ട് & സ്പോർട് ചെയർമാൻ ഷാജി പടലത് കൺവീനർ അല്ലാൻ തങ്ങൾ എന്നിവരെയും തിരഞ്ഞെടുത്തു. ജനറൽ ബോഡി യോഗം മുസമ്മിൽ കാവുംപുറം നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!