HomeNewsInaugurationകൊപ്പം ഗരീബ് നവാസ് കൾച്ചറൽ സെന്റര്‍ ഉദ്‌ഘാടനം ചെയ്തു

കൊപ്പം ഗരീബ് നവാസ് കൾച്ചറൽ സെന്റര്‍ ഉദ്‌ഘാടനം ചെയ്തു

garib-navaz-cultural-center-koppam

കൊപ്പം ഗരീബ് നവാസ് കൾച്ചറൽ സെന്റര്‍ ഉദ്‌ഘാടനം ചെയ്തു

കൊപ്പം: കൊപ്പം ടൗണിൽ ഗരീബ് നവാസ് കൾച്ചറൽ സെന്റര്‍ ആരംഭിച്ചു. ഇന്ത്യന്‍ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഗരീബ് നവാസ് ഖാജാ മുഈനുദ്ദീൻ ചിശ്തി അജ്മീർ തങ്ങൾ വിദ്യാഭ്യാസ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയ മഹനീയ വ്യക്തിയായിരുന്നു. ആ മഹാനുഭാവന്റെ നാമധേയത്തിൽ ഇവിടെ നടപ്പിലാക്കുന്ന സ്ഥാപനം പാവപ്പെട്ടവർക്ക് എന്നും അത്താണിയാവും. ഗരീബ് നവാസിന്റെ സേവന പാത നാമെല്ലാവരും പിൻപറ്റണം എന്നും കാന്തപുരം പറഞ്ഞു.
garib-navaz-cultural-center-koppam
സമസ്ത കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുല്‍ റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. ഷോപ്പിങ് മുറികളുടെ ഉദ്ഘാടനം പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ നിർവഹിച്ചു. ദ അവാ കോളജ് പുതിയ അഡ്മിഷൻ നൽകി കാന്തപുരം ഉദ്ഘാടനം ചെയ്തു. കെ ഉമർ മദനി. ഇ വി അബ്ദുറഹ്മാൻ, എം വി സിദ്ധീഖ് സഖാഫി, മുസ്തഫ ഹാജി തൂത, കെപിസിസി വൈസ് പ്രസിഡന്റ് സി പി മുഹമ്മദ്, മുഹമ്മദ് മുഹസിൻ എംഎൽഎ എന്നിവര്‍ പ്രസംഗിച്ചു. സ്ഥാപനം കേന്ദ്രമാക്കി ആരോഗ്യ ജീവകാരുണ്യ സാന്ത്വന സേവന പ്രവർത്തനങ്ങളാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുതെന്ന് ജി എൻ ഫൌണ്ടേഷൻ ജനറൽ സെക്രട്ടറി ഇ വി അബ്ദുറഹ്മാൻ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!