HomeNewsEducationവളാഞ്ചേരി നഗരസഭയിലുള്ള യുവതീ-യുവാക്കൾക്ക് സൗജന്യമായി തൊഴിൽ അധിഷ്ഠിത കോഴ്‌സ് പഠിക്കാൻ അവസരം

വളാഞ്ചേരി നഗരസഭയിലുള്ള യുവതീ-യുവാക്കൾക്ക് സൗജന്യമായി തൊഴിൽ അധിഷ്ഠിത കോഴ്‌സ് പഠിക്കാൻ അവസരം

valanchery-muncipality

വളാഞ്ചേരി നഗരസഭയിലുള്ള യുവതീ-യുവാക്കൾക്ക് സൗജന്യമായി തൊഴിൽ അധിഷ്ഠിത കോഴ്‌സ് പഠിക്കാൻ അവസരം

വളാഞ്ചേരി നഗരസഭയിലുള്ള യുവതീ-യുവാക്കൾക്ക് സൗജന്യമായി തൊഴിൽ അധിഷ്ഠിത കോഴ്‌സ് പഠിക്കാൻ അവസരം.
ദേശീയ നഗര ഉപജീവന ദൗത്യവും (NULM) & കുടുംബശ്രീ മിഷനും സംയുക്തമായി നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. വളാഞ്ചേരി നഗരസഭാ പരിധിക്കുള്ളിൽ താമസിക്കുന്നവർക്കായാണ് കോഴ്സ് നടത്തുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നു.

കോഴ്‌സുകൾ:
1. ബേസിക് ഓട്ടോ മോട്ടീവ് സർവീസിങ് 2 വീലർ & 3 വീലർ
2. ആയുർവേദ സ്പാ തെറാപ്പിസ്റ്റ്
3. ഫീൽഡ് എൻജിനിയർ RACW (Refrigerator, AC & Washing Machine)
4. Arc & Gas Welding
5. Airline Reservation Agent
valanchery-muncipality
അടിസ്ഥാന യോഗ്യത:
-SSLC (1 മുതൽ 4 വരെയുള്ള കോഴ്സുകൾക്ക്)
-Degree (ഒർജിനൽ/provisional സർട്ടിഫിക്കറ്റ് നിർബന്ധം – 5മത് കോഴ്സിന്)

പരിശീലനം ഉൾപ്പെടെ 4 മാസത്തിൽ താഴെ ദൈർഘ്യമുള്ള താമസ സൗകര്യം നൽകുന്ന കോഴ്‌സുകളാണ്. കോഴ്‌സ് ഫീ, ഹോസ്റ്റൽ ഫീ, ഭക്ഷണം, പുസ്തകം, പഠന ഉപകരണങ്ങൾ ഇവയുടെയെല്ലാം ചെലവ് സർക്കാർ വഹിക്കും. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര തൊഴിൽ മന്ത്രാലയം സർട്ടിഫിക്കറ്റ് നൽകും.

കോഴ്‌സുകൾ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ വെച്ചാകും നടത്തുക. താല്പര്യമുള്ളവർ വളാഞ്ചേരി നഗരസഭയിലെ എൻ.യു.എൽ.എം (കുടുംബശ്രീ) ഓഫീസുമായി 20/05/2019ന് (തിങ്കൾ) 4.00 PMമണിക്ക് മുൻപായി നേരിട്ട് ബന്ധപ്പെടുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!