പാലക്കാട് തിരുവേഗപ്പുറയിൽ കാൽ നടയാത്രികനെ കാർ ഇടിച്ച് കടന്ന് കളഞ്ഞു

തിരുവേഗപ്പുറ: തിരുവേഗപ്പുറയിൽ കാറിടിച്ച് കാൽനടയാത്രികന് പരിക്ക്. തിരുവേഗപ്പുറ സ്വദേശി ഉള്ളാട്ട്തൊടി ശിവരാജൻ(50) ആണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെ തിരുവേഗപ്പുറ വെളുത്തൂർ റോഡിലാണ് സംഭവം. വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന ശിവരാജനെ അത് വഴി വന്ന് കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിയേറ്റ് വീണ ശിവരാജനെ അശുപത്രിയിൽ എത്തിക്കുന്നതിന് പകരം വാഹനം ഓടിച്ച് പോവുകയായിരുന്നു. ഒറ്റക്ക് താമസിച്ച് വന്ന ശിവരാജനെ ബന്ധുക്കളാണ് വളാഞ്ചേരി നടക്കാവിൽ അശുപത്രിയിൽ എത്തിച്ചത്. ഇയാൾക്ക് തലക്കും കാലിനും സാരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. വെളുത്ത കാറാണ് ഇടിച്ചത് എന്നാണ് ശിവരാജൻ ബന്ധുക്കളോട് പറഞ്ഞത്.കാർ കണ്ടെത്തിയാൽ മാത്രമാണ് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഉള്ള കുടുംബത്തിന് ഇദ്ദേഹത്തിന്റെ ചികിത്സയുമായി മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. സംഭവത്തിൽ പോലീസിന് പരാതി നൽകാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
