HomeNewsAccidentsമൂന്നിയൂർ തലപ്പാറയിൽ നിയന്ത്രണം വിട്ട ബൈക്ക്‌ ഡിവൈഡറിലിടിച്ചു; വളാഞ്ചേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

മൂന്നിയൂർ തലപ്പാറയിൽ നിയന്ത്രണം വിട്ട ബൈക്ക്‌ ഡിവൈഡറിലിടിച്ചു; വളാഞ്ചേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

Chelari-bike-accident-pandikasala

മൂന്നിയൂർ തലപ്പാറയിൽ നിയന്ത്രണം വിട്ട ബൈക്ക്‌ ഡിവൈഡറിലിടിച്ചു; വളാഞ്ചേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

മൂന്നിയൂർ: ദേശീയപാത 66ലെ തലപ്പാറയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വളഞ്ചേരി പാണ്ടികശാല താഴത്തങ്ങാടി പൈങ്കൽ സൈനുദ്ദിന്റെ മകൻ മുഹമ്മദ്‌ സലാം (20) ആണ് മരണപ്പെട്ടത്. ബൈക്കിലുണ്ടായിരുന്ന പാണ്ടികശാല സ്വദേശി തന്നെയായ മുഹമ്മദ്‌ മുസമ്മിൽ (20) എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്.
Ads
​ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ പരിസരത്തുണ്ടായിരുന്നവരും രക്ഷാപ്രവർത്തകരും ചേർന്ന് ഇരുവരെയും ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദ്‌ സലാമിന്റെ ജീവൻ രക്ഷിക്കാനായില്ല.
Chelari-bike-accident-pandikasala
​പ്രാഥമിക ചികിത്സയ്ക്ക് ശേഷം, ഗുരുതരമായി പരിക്കേറ്റ മുഹമ്മദ്‌ മുസമ്മിലിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹം നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തിരൂരങ്ങാടി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!