HomeNewsCrimeഒൻപതോളം സ്ത്രീകളെ വിവാഹം ചെയ്ത് സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങിയയാൾ അറസ്റ്റിൽ

ഒൻപതോളം സ്ത്രീകളെ വിവാഹം ചെയ്ത് സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങിയയാൾ അറസ്റ്റിൽ

fraud

ഒൻപതോളം സ്ത്രീകളെ വിവാഹം ചെയ്ത് സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങിയയാൾ അറസ്റ്റിൽ

കുളത്തൂർ: മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ഒൻപതോളം സ്ത്രീകളെ വിവാഹം ചെയ്ത് സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങിയയാൾ പെരിന്തൽമണ്ണയിൽ പൊലീസ‌് പിടിയിലായി. പ്രതി പാലക്കാട‌് മുണ്ടൂർ അരക്കാട്ടുപറമ്പിൽ സലീം എന്ന ഉണ്ണികൃഷ്ണനെയാണ‌് അറസ്റ്റ‌് ചെയ്തത‌്. പെരിന്തൽ മണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചെമ്മലശേരി കൊളത്തൂർ സ്വദേശിനിയുടെ പരാതിയിലാണ‌് അറസ്റ്റ‌്.
Ads
കൊളത്തൂർ എസ്ഐ പി സദാനന്ദൻ, എഎസ്ഐ റെജിമോൻ ജോസഫ്, സീനിയർ സിപിഒമാരായ കെ എം വിവേക്, കെ സുനിൽ, ഷാജഹാൻ, സിപിഒമാരായ ദീപക്, യു പി ഷറഫുദീൻ, ഡബ്ല്യുസിപിഒ റീന എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!