HomeNewsPoliticsഎൻജിനിയറിങ് കോളേജുകളിൽ മുന്നാക്ക സംവരണം; മന്ത്രി ജലീലിന്റെ വീടിന് മുന്നിൽ ഫ്രറ്റേണിറ്റി പ്രതിഷേധിച്ചു

എൻജിനിയറിങ് കോളേജുകളിൽ മുന്നാക്ക സംവരണം; മന്ത്രി ജലീലിന്റെ വീടിന് മുന്നിൽ ഫ്രറ്റേണിറ്റി പ്രതിഷേധിച്ചു

fraternity-jaleel-valanchery

എൻജിനിയറിങ് കോളേജുകളിൽ മുന്നാക്ക സംവരണം; മന്ത്രി ജലീലിന്റെ വീടിന് മുന്നിൽ ഫ്രറ്റേണിറ്റി പ്രതിഷേധിച്ചു

വളാഞ്ചേരി : ന്യൂനപക്ഷ പദവി മറികടന്ന് എൻജിനിയറിങ് കോളേജുകളിൽ മുന്നാക്ക സംവരണം ഏർപ്പെടുത്തിയെന്നാരോപിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സമിതി പ്രവർത്തകർ മന്ത്രി ജലീലിന്റെ വളാഞ്ചേരിയിലെ വീട്ടിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി കെ.കെ. അഷറഫ് ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി മുഹമ്മദ് ഹംസ അധ്യക്ഷത വഹിച്ചു. അജ്മൽ തോട്ടോളി, കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയംഗങ്ങളായ സാലിഹ് വളാഞ്ചേരി, കെ.വി. ഷാജസ് എന്നിവർ പ്രസംഗിച്ചു. റഫീഖ് വെങ്ങാട്, രാശിഖ് റഹ്‌മാൻ, ഷബീബ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!