HomeNewsEducationNewsഎല്ലാ പ്രൈമറി ക്ലാസ്സു മുറികൾക്കും ഫാനുകൾ വിതരണം ചെയ്ത് മാറാക്കര പഞ്ചായത്ത്

എല്ലാ പ്രൈമറി ക്ലാസ്സു മുറികൾക്കും ഫാനുകൾ വിതരണം ചെയ്ത് മാറാക്കര പഞ്ചായത്ത്

fan-marakkara

എല്ലാ പ്രൈമറി ക്ലാസ്സു മുറികൾക്കും ഫാനുകൾ വിതരണം ചെയ്ത് മാറാക്കര പഞ്ചായത്ത്

മാറാക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ എല്ലാ പ്രൈമറി സ്ക്കൂൾ ക്ലാസ് മുറികളിലും ഫാനുകൾ കൾ എന്ന പദ്ധതിയുടെ നിർവഹണ ഉദ്ഘാടനം മേൽമുറി ഗവൺമെൻറ് എൽ.പി സ്കൂളിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി മധുസൂദനൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കല്ലൻ ആമിന അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പള്ളി മാലിൽ മുഹമ്മദലി പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ എ പി മൊയ്തീൻകുട്ടി, പഞ്ചായത്ത് മെംബർ അഡ്വ. പി. ജാബിർ മാറാക്കര യുപി സ്കൂൾ ഹെഡ്മാസ്റ്റർ പരമേശ്വരൻ എന്നിവർ സംസാരിച്ചു. നിർവഹണ ഉദ്യോഗസ്ഥൻ എം. അഹമ്മദ് സ്വാഗതവും പി.ഇ.സി.സെക്രട്ടറി കെ. രാമചന്ദ്രൻ നന്ദിയും പറഞ്ഞു . പഞ്ചായത്തിലെ എല്ലാ ഗവ.സ്കൂളിലെ ക്ലാസ്സുകളിലും രണ്ട് ഫാനുകൾ വീതവും എയ്ഡഡ് സ്കൂളുകളിലെ എല്ലാ ക്ലാസ്സു മുറികളിലും ഓരോ ഫാനുകളും ഉറപ്പാക്കി കൊണ്ട് ആകെ 98 ഫാനുകൾ ആണ് ഈ പദ്ധതി പ്രകാരം വിതരണം ചെയ്തത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!