HomeNewsNRIEventഫേസ് വളാഞ്ചേരി UAE ജനറൽ ബോഡി: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഫേസ് വളാഞ്ചേരി UAE ജനറൽ ബോഡി: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Face-valanchery-uae-2026

ഫേസ് വളാഞ്ചേരി UAE ജനറൽ ബോഡി: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ദുബായ്: ഫേസ് വളാഞ്ചേരിയുടെ വാർഷിക ജനറൽ ബോഡി മീറ്റിങ്ങും പുതിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പും 10 മെയ് 2026, ഞായറാഴ്ച ദുബായിൽ ഖുസൈസിലെ KP ചായ് റെസ്റ്റോറന്റ് ഹാളിൽ വെച്ച് ചേർന്നു. പ്രസിഡന്റ് അദീബ് കോപ്പിലത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ, ട്രഷറർ ജാസ്സിം സ്വാഗതം പറഞ്ഞു. സെക്രട്ടറി ഫൈസൽ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ജാസ്സിം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ട് അവതരണത്തിന് ശേഷം അദീബ് പുതിയ കമ്മിറ്റി പാനൽ അവതരിപ്പിക്കുകയും ഐക്യകണ്ഠേന അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

പുതിയ ഭാരവാഹികൾ 2026-2028
പ്രസിഡന്റ്: ഹബീബ് പാലാറ
ജനറൽ സെക്രട്ടറി: മുഹമ്മദ് റിനീഷ് RV
ട്രഷറർ: നാസിർ TP
വൈസ് പ്രസിഡന്റുമാർ: സൂരജ്, ശകീർ ബാബു, മുഹമ്മദ് ജാസിം
ജോയിന്റ് സെക്രട്ടറിമാർ: പ്രസാദ്, അഷ്‌റഫ് നടക്കാവിൽ, ഫക്രുദീൻ അലി അഹമ്മദ്
അഡ്വൈസറി കമ്മിറ്റി: ബിജു ആളൂർ, അദീബ് കോപ്പിലത്ത്, ഫൈസൽ KP, ജാഫർ പാലാറ
രക്ഷാധികാരികൾ: സൈനുദ്ദിൻ നടക്കാവിൽ, റഫീഖ് TP, PKH ഹംസ
യോഗത്തിൽ ഫേസ് വളാഞ്ചേരിയുടെ ഭാവി കർമ്മ പദ്ധതികളെക്കുറിച്ചും ചർച്ച നടന്നു. വൈകീട്ട് 5 മണിക്ക് ആരംഭിച്ച പരിപാടികൾ രാത്രി 8 മണിക്ക് സ്നേഹവിരുന്നോടെ സമാപിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!