HomeNewsNRIEventഅജ്‌മാൻ കെഎംസിസി മങ്കട മണ്ഡലം മൂന്നാമത് പി. വി.ശിഹാബ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് ജനുവരി 21ന്

അജ്‌മാൻ കെഎംസിസി മങ്കട മണ്ഡലം മൂന്നാമത് പി. വി.ശിഹാബ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് ജനുവരി 21ന്

ajman-football-kmcc

അജ്‌മാൻ കെഎംസിസി മങ്കട മണ്ഡലം മൂന്നാമത് പി. വി.ശിഹാബ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് ജനുവരി 21ന്

അജ്‌മാൻ: പ്രവാസ ലോകത്തെ സോക്കർ പ്രേമികൾക്ക് സോക്കർ വിരുന്നൊരുക്കി അജ്‌മാൻ കെഎംസിസി മങ്കട മണ്ഡലം സംഘടിപ്പിക്കുന്ന മൂന്നാമത് പി. വി.ശിഹാബ് മെമ്മോറിയൽ ഓൾ ഇന്ത്യ സിക്ക്സസ് ടൂർണമെന്റ്2022 ജനുവരി 21ന് വെള്ളിയാഴ്ച്ച വൈകുന്നേരം 4.30ന് അജ്‌മാൻ പവർ സ്പോർട്സ് (Behind Flamingo Mall) ഗ്രൗണ്ടിൽ നടക്കും. അജ്‌മാൻ കെഎംസിസി ആസ്ഥാനത്ത് മലപ്പുറം ജില്ലാ കെഎംസിസി വർക്കിങ് പ്രസിഡന്റ് നാസർ കൊട്ടാരത്തിന്റെ അദ്ധ്യക്ഷതയിൽ പെരിന്തൽമണ്ണ മണ്ഡലം എം.എൽ.എ നജീബ് കാന്തപുരം ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. അജ്‌മാൻ കെഎംസിസി സംസ്ഥാന ട്രഷറർ സാലിഹ് സി.എച്ച് ഉത്ഘാടനം നിർവഹിച്ച പൊതുയോഗത്തിൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഫൈസൽ കരീം, സെക്രട്ടറി ഇബ്രാഹിം കുട്ടി എന്നിവർ ആശംസകൾ നേർന്നു.
ajman-football-kmcc
മലപ്പുറം ജില്ലാ കെഎംസിസി ഉപാദ്ധ്യക്ഷൻ ഫാറൂഖ് കൊക്കൂർ, ജില്ലാ ട്രഷറർ മുസ്തഫ വേങ്ങര, റഷീദ് എരമംഗലം, മങ്കട മണ്ഡലം പ്രസിഡന്റ് മൻസൂർ കൂട്ടിലങ്ങാടി, ജനറൽ സെക്രട്ടറി ഹഫീഫ് കുളത്തൂർ, മങ്കട മണ്ഡലം മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ് മുസ്തഫ മൂർക്കനാട്, ഓർഗനൈസിങ് സെക്രട്ടറി സിദ്ധീഖ്, വൈ. പ്രസിഡന്റ്മാരായ നാസർ അങ്ങാടിപ്പുറം, നൗഫൽ കുറുവ,റഷീദ് മൂർക്കനാട്, സെക്രട്ടറിമാരായ, ഹബീബ് മൂർക്കനാട്, ബെൻഷാദ് വെങ്കിട്ട, നിസാർ കൂട്ടിലങ്ങാടി, ഫൈസൽ മങ്കട, നൗഷാദ് ബാബു തുടങ്ങിയവർ പങ്കെടുത്തു. അജ്‌മാൻ കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി ലത്തീഫ് ടി.എൻ പുരം സ്വാഗതം പറഞ്ഞ യോഗത്തിൽ ജില്ലാ സെക്രട്ടറി കോമു സാഹിബ് നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!