HomeNewsFinanceAidവളാഞ്ചേരി പാലിയേറ്റിവിനുള്ള സഹായം നൽകി ഫെയ്സ് വളാഞ്ചേരി ഖത്തർ കൂട്ടായ്മ

വളാഞ്ചേരി പാലിയേറ്റിവിനുള്ള സഹായം നൽകി ഫെയ്സ് വളാഞ്ചേരി ഖത്തർ കൂട്ടായ്മ

face-qatar-valanchery-palliative

വളാഞ്ചേരി പാലിയേറ്റിവിനുള്ള സഹായം നൽകി ഫെയ്സ് വളാഞ്ചേരി ഖത്തർ കൂട്ടായ്മ

വളാഞ്ചേരി: ഫെയ്സ് വളാഞ്ചേരി ഖത്തർ കൂട്ടായ്മ വളാഞ്ചേരി പാലിയേറ്റിവിനുള്ള സഹായം നൽകി.2 മാസത്തേക്കുള്ള മരുന്നും, ഓക്സിജൻ കോൺസന്ററേറ്റർ എന്നിവയാണ് നൽകിയത് (1 ലക്ഷം രൂപ വിലമതിക്കുന്ന സഹായം). പാലിയേറ്റിവിൽ നടന്ന ചടങ്ങിൽ ഖത്തർ കൂട്ടായ്മയുടെ പ്രതിനിധികളിൽ നിന്ന് പ്രൊ: ആബിദ് ഹുസ്സയിൻ തങ്ങൾ MLA ഏറ്റുവാങ്ങി. ചെയർപെഴ്സൺ CK റുഫീന അദ്ധ്യക്ഷത വഹിച്ചു. ഖത്തർ കുട്ടായ്മ പ്രതിനിധികളായ റസാഖ് k, നൗഫൽ, ജംഷീദ്, ഇഖ്ബാൽ, ഷിബിലി, ബഷീർ എന്നിവരും അഷറഫ് അമ്പലത്തിങ്ങൽ (vsc ബാങ്ക് പ്രസിഡണ്ട്), സൈതാലിക്കുട്ടി ഹാജി, RK മാസ്റ്റർ, കുഞ്ഞാപ്പു, സൈഫു
എന്നിവരും സംബന്ധിച്ചു. VPM സാലിഹ് സ്വാഗതവും നൗഫൽ പാലാറ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!