HomeNewsEducationActivityഅതിജീവനം തുല്യതയിലൂടെ- തുല്യതാ പ്രചരണ ക്യംപെയിൻ കുറ്റിപ്പുറത്ത് സംഘടിപ്പിച്ചു

അതിജീവനം തുല്യതയിലൂടെ- തുല്യതാ പ്രചരണ ക്യംപെയിൻ കുറ്റിപ്പുറത്ത് സംഘടിപ്പിച്ചു

equivalency-kuttippuram-moordhav

അതിജീവനം തുല്യതയിലൂടെ- തുല്യതാ പ്രചരണ ക്യംപെയിൻ കുറ്റിപ്പുറത്ത് സംഘടിപ്പിച്ചു

കുറ്റിപ്പുറം:കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ സാക്ഷരത മിഷൻ “അതിജീവനം തുല്യതയിലൂടെ” എന്ന വിഷയത്തിൽ തുല്യതാ പ്രചരണ ക്യംപെയിൻ സംഘടിപ്പിച്ചു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ റംല കറതൊടിയിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പരപ്പാര സിദ്ധീഖ് അധ്യക്ഷത വഹിച്ചു. തുല്യതാ പരീക്ഷ എഴുതി വിജയിച്ച പത്താം വാർഡ് മെമ്പർ കെ.ടി ഹമീദിന് സഹപഠിതാക്കൾ സ്നേഹോപഹാരം നൽകി. നവചേതന സാക്ഷരതാ പദ്ധതിയിലെ മൂർദ്ധാവ് കോളനി ഇൻസ്‌ട്രെക്റ്റർ വി.പി സുബ്രഹ്മണ്യന് ഉപാധ്യക്ഷൻ കെ.ടി സിദ്ധിക്ക്‌ പഞ്ചായത്ത്‌ സാക്ഷരത മിഷന്റെ സ്നേഹോപഹാരം നൽകി സംസാരിച്ചു.
equivalency-kuttippuram-moordhav
ചടങ്ങിൽ സെക്രട്ടറി മുഹമ്മദ് റിസ, റമീന സി. വി, റിജിത, മുഹമ്മദ് അഷ്‌റഫ്‌ അലി, ബേബി, സരിത, ഷാനിബ നസീറ, ടി. കെ. കോമള, റോസീന, സയ്യിദ് ഫസൽ അലി സഖാഫ്, സക്കീർ, കെ.ടി. ഹമീദ്, എം.പി. എം ബഷീർ, യു. വസന്ത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുല്യതാ പഠിതാക്കളും പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!