HomeNewsCrimeElderly woman killed during theft at Vendallur

Elderly woman killed during theft at Vendallur

crime-banner

Elderly woman killed during theft at Vendallur

വീട്ടില്‍ ഒറ്റയ്ക്കായിരുന്ന 88കാരിയെ പകല്‍ കൊലപ്പെടുത്തി കവര്‍ച്ച. വെണ്ടല്ലൂര്‍ താഴെകാവിന് സമീപം താമസിക്കുന്ന പരേതനായ അച്യുതന്‍ എഴുത്തച്ഛന്റെ ഭാര്യ കുഞ്ഞിലക്ഷ്മിയമ്മയാണ് കൊല്ലപ്പെട്ടത്. വളാഞ്ചേരി ഡോ. എന്‍.കെ. മുഹമ്മദ് സ്മാരക എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂളിലെ മോണ്ടിസോറി വിഭാഗം പ്രിന്‍സിപ്പല്‍ സതി വേണുഗോപാലിന്റെ അമ്മയാണ് കുഞ്ഞിലക്ഷ്മിയമ്മ. പത്തുവര്‍ഷമായി സതിയോടൊപ്പം വെണ്ടല്ലൂരിലെ നന്ദനത്തിലാണ് താമസം. കുഞ്ഞിലക്ഷ്മിയമ്മയും മകള്‍ സതിയും മാത്രമാണ് ഇവിടെ താമസിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് നാലരയ്ക്ക് സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ സതി വേണുഗോപാലാണ് മുറിയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയെ ആദ്യംകണ്ടത്. കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ ഓടിക്കൂടുകയായിരുന്നു. കവര്‍ച്ചാശ്രമത്തിനിടയില്‍ കൊലപാതകം നടന്നതാകാനാണ് സാധ്യതയെന്ന് വളാഞ്ചേരി സി.ഐ എ.എം. സിദ്ധീഖ് പറഞ്ഞു. സ്വീകരണമുറിയോട് ചേര്‍ന്ന മുറിയില്‍ വാതിലിനരികിലാണ് മൃതദേഹം കിടന്നത്. ഇടതുചെവി പാതി അറുത്തെടുത്തിട്ടുണ്ട്. കൈയിലെ സ്വര്‍ണവള, കഴുത്തിലെ മാല എന്നിവ മോഷണം പോയിട്ടുണ്ട്. മുറിയിലും കിടക്കയിലും മുളകുപൊടി വിതറിയിട്ടുണ്ട്. രാമകൃഷ്ണന്‍ (തിരുവനന്തപുരം), രാധ, ലീല, സത്യനാരായണന്‍, രാജന്‍ എന്നിവരാണ് കുഞ്ഞിലക്ഷ്മിയമ്മയുടെ മറ്റുമക്കള്‍. മരുമക്കള്‍: സരള, പരേതനായ ശ്രീധരന്‍, ബാലകൃഷ്ണന്‍, വിജയലക്ഷ്മി, പരേതനായ വേണുഗോപാല്‍, ജയശ്രീ. ശവസംസ്‌കാരം ചൊവ്വാഴ്ച ചെമ്പ്ര പഴലിപ്പുറത്തുള്ള വീട്ടുവളപ്പില്‍ നടക്കും.

Summary: An 88 year old woman was murdered by thieves at her home in Vendallur, near Valanchery. She was slashed to death and her ornaments were stolen.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!