HomeNewsSportsFootballസന്തോഷ് ട്രോഫി താരങ്ങള്‍ക്ക് സ്വീകരണം നല്‍കി

സന്തോഷ് ട്രോഫി താരങ്ങള്‍ക്ക് സ്വീകരണം നല്‍കി

dyfi function

സന്തോഷ് ട്രോഫി താരങ്ങള്‍ക്ക് സ്വീകരണം നല്‍കി

അരീക്കോട് : കേരളത്തെ കഴിഞ്ഞ 14 വര്‍ഷങ്ങള്‍ക്കുശേഷം സന്തോഷ് ട്രോഫി കിരീടത്തിലേക്കുനയിച്ച അരീക്കോട് സ്വദേശി വൈ.പി. മുഹമ്മദ് ഷെരീഫിനും പാണ്ടിക്കാട് സ്വദേശി അഫ്ദലിനും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മുംബൈ സിറ്റി താരം എം. പി .സക്കീറിനും ഡി. വൈ. എഫ്. ഐ അരീക്കോട് ബ്ലോക്ക് കമ്മിറ്റി സ്വീകരണം നല്‍കി.
പരിപാടി ഡി. വൈ .എഫ് .ഐ. അഖിലേന്ത്യ പ്രസിഡന്റ് പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. താരങ്ങള്‍ക്ക് ബ്ലോക്ക് കമ്മിറ്റിയുടെ ഉപഹാരങ്ങളും അദ്ദേഹം നല്‍കി. ബ്ലോക്ക് പ്രസിഡന്റ് കെ. വി. ശ്രീജേഷ് അധ്യക്ഷനായി.
dyfi function
പി. വി. അന്‍വര്‍ എം. എല്‍. എ, കെ .വി. സലാഹുദ്ധീന്‍, ജില്ലാ പ്രസിഡന്റ് എം .ബി. ഫൈസല്‍, സംസ്ഥാന കമ്മറ്റിയംഗം വി. വസീഫ്, കെ .ഭാസ്‌കരന്‍, ഡി. എഫ്. എ .പ്രസിഡന്റ് കെ. അബ്ദുല്‍കരിം, കെ. സാദില്‍ ,മുന്‍ ഫുട്ബാള്‍ താരങ്ങളായ ജസീര്‍ കരണത്ത്, ഹബീബ് റഹ്മാന്‍, നൗഷാദ് പ്യാരി, കെ. മുഹമ്മദ് ഷെരിഫ് എന്നിവര്‍ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!