HomeNewsPoliticsമലപ്പുറത്തെ ദേശീയപാത സർവ്വെക്കിടയിൽ നുഴഞ്ഞ്കയറി കുഴപ്പമുണ്ടാക്കുന്നത് മുസ്ലിം തീവ്രവാദികൾ: എ വിജയരാഘവൻ

മലപ്പുറത്തെ ദേശീയപാത സർവ്വെക്കിടയിൽ നുഴഞ്ഞ്കയറി കുഴപ്പമുണ്ടാക്കുന്നത് മുസ്ലിം തീവ്രവാദികൾ: എ വിജയരാഘവൻ

മലപ്പുറത്തെ ദേശീയപാത സർവ്വെക്കിടയിൽ നുഴഞ്ഞ്കയറി കുഴപ്പമുണ്ടാക്കുന്നത് മുസ്ലിം തീവ്രവാദികൾ: എ വിജയരാഘവൻ

മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ദേശീയപാത സർവ്വെ നടപടികൾ പുരോഗമിക്കുകയും പലതരത്തിലുള്ള ജനകീയ പ്രതിഷേധങ്ങൾ ഉയർന്നു വരികയും ചെയ്യുന്ന സാഹചര്യത്തിൽ വിവാദ പ്രസ്താവനയുമായി ഇടത് പക്ഷ നേതാവ് രംഗത്ത്. മുസ്ലിം തീവ്രവാദികളാണ് സർവ്വെ നടപടികൾ തടസ്സപ്പെടുത്തുന്നതെന്ന് സി‌പി‌എം നേതാവായ എ വിജയരാഘവൻ അഭിപ്രായപ്പെട്ടു. മീഡിയവൺ ചാനൽ സംവാദത്തിനിടെയാണ് ഭരണകക്ഷിയുടെ പ്രമുഖ നേതാവിൽ നിന്ന് ഇത്തരമൊരു പരാമർശം ഉയർന്നത്.
vijayaraghavan-debate
കൈക്കരുത്തിൽ കാര്യങ്ങൾ സാധിക്കാമെന്നാണ് സർക്കാറിന്റെ ശ്രമമെന്ന് അഭിപ്രായമുന്നയിച്ച വാർത്താ അവതാരകനുള്ള മറുപടി പറയുകയായിരുന്നു വിജയരാഘവൻ. സർക്കാറിനെതിരെ മുസ്ലിം തീവ്രവദികളെ മുന്നിൽ വച്ച് തീവ്രവാദ പ്രവർത്തനത്തിന്റെ പ്രായോഗിക പ്രവർത്തനം മലപ്പുറത്ത് നടത്തിക്കളയാമെന്ന നീക്കത്തെ ആ ഗൌരവത്തിൽ കാണുമെന്ന് അദ്ദേഹം പറഞ്ഞു. വീഡിയോ കാണാം.

No Comments

Leave A Comment