HomeNewsInitiativesReliefവാർഡിലെ മുഴുവൻ കുടുംബങ്ങളിലേക്കും ഓണകിറ്റും ഓണകോടിയും വിതരണം ചെയ്ത് പൈങ്കണ്ണൂർ നിരപ്പ് കോൺഗ്രസ് കമ്മിറ്റി

വാർഡിലെ മുഴുവൻ കുടുംബങ്ങളിലേക്കും ഓണകിറ്റും ഓണകോടിയും വിതരണം ചെയ്ത് പൈങ്കണ്ണൂർ നിരപ്പ് കോൺഗ്രസ് കമ്മിറ്റി

congress-painkannur-onakkodi

വാർഡിലെ മുഴുവൻ കുടുംബങ്ങളിലേക്കും ഓണകിറ്റും ഓണകോടിയും വിതരണം ചെയ്ത് പൈങ്കണ്ണൂർ നിരപ്പ് കോൺഗ്രസ് കമ്മിറ്റി

വളാഞ്ചേരി: പൈങ്കണ്ണൂർ നിരപ്പ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, വളാഞ്ചേരി മുൻസിപ്പാലിറ്റി 20 – )o വാർഡിലെ മുഴുവൻ കുടുംബങ്ങളിലേക്കും ഉള്ള ഓണകിറ്റ് വിതരണവും ഓണകോടി സമർപ്പണവും നടത്തി. ഓണകിറ്റ് വിതരണം കുററിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ: മുജീബ് കൊളക്കാടും ഓണകോടി വിതരണം ജില്ലാ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ജന: സെക്രട്ടറി മുഹമ്മദ് പാറയിലും നിർവഹിച്ചു. ചടങ്ങിൽ വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസി : പറശ്ശേരി അസൈനാർ ,കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസി : K V ഉണിക്കൃഷ്ണൻ , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസി : ഷബാബ് വക്കരത്ത്, വാർഡ് കൗൺസിലർ ഷാഹിന റസാഖ്, മണ്ഡലം സെക്രട്ടറി പാറമ്മൽ മുസ്തഫ, Dr Nk കൃഷണൻ തുടങ്ങിയവർ സംസാരിച്ചു. രാജേന്ദ്രൻ P , സജീവ്, രാജേന്ദ്രൻ KP, പ്രവീൺ, സുജിത്ത്, ജിഷാന്ത്, ഷിബു , മുർഷാദ്, അർജുൻ , സുനിൽ , സക്കീർ തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!