HomeNewsInitiativesCommunity Serviceഎടയൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു

എടയൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു

edayur-community-kitchen

എടയൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു

എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു. ഇന്നത്തെ ഉച്ച ഭക്ഷണം നൂറോളം പേർക്ക് വീടുകളിലെത്തിച്ചു. കക്കൻ ചിറ മാതൃകാ കുടംബശ്രീയുടെയും സന്നദ്ധ പ്രവർത്തകരുടേയും സഹകരണത്തോടെ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനങ്ങൾക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജീവ് മാസ്റ്റർ, അസിസ്റ്റന്റ് സെക്രട്ടറി ആർ രാജേഷ്, സീനിയർ ക്ലാർക്ക് അനൂപ് സുന്ദർ, സംഗീത, സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷൻ മോഹനകൃഷ്ണൻ, മുഹമ്മദ് മുസ്തഫ, മെമ്പർമാരായ KP വിശ്വനാഥൻ, T അബ്ദുള്ളക്കുട്ടി, C കുഞ്ഞാലി തുടങ്ങിയവർ നേതൃത്വം നൽകുന്നു. ഫൈസൽ മാളിയേക്കൽ, മുഹമ്മദാലി വലിയപറമ്പിൽ, ഷാജി പൂക്കാട്ടിരി, ബിജു ഊട്ടു കളത്തിൽ, അരുൺ മുല്ലാർ തൊടി, അനൂപ് മനക്കൽ പടി, അമീൻ അൽത്താഫ്, മുജീബ് റഹ്മാൻ പൂക്കാട്ടിരി, നൗഫൽ കോടിയിൽ, നിഷാദ് മൊയ്തു പുളിക്കപള്ളി മഞ്ചിയാലിൽ, യൂത്ത് കോഡിനേറ്റർ വിപിൻ ബാലൻ എന്നിവരാണ് സന്നദ്ധ പ്രവർത്തകരായ കമ്മ്യൂണിറ്റി കിച്ചൺ അംഗങ്ങൾ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!