HomeNewsIncidentsകോളേജ് ഡേ സംഘർഷത്തിൽ മുങ്ങി; അതിഥിയായെത്തിയ നടൻ ഡെയ്ൻ ഡേവിസിനെ പ്രിൻസിപ്പൽ ഇറക്കിവിട്ടു; വീഡിയോ

കോളേജ് ഡേ സംഘർഷത്തിൽ മുങ്ങി; അതിഥിയായെത്തിയ നടൻ ഡെയ്ൻ ഡേവിസിനെ പ്രിൻസിപ്പൽ ഇറക്കിവിട്ടു; വീഡിയോ

dain-davis

കോളേജ് ഡേ സംഘർഷത്തിൽ മുങ്ങി; അതിഥിയായെത്തിയ നടൻ ഡെയ്ൻ ഡേവിസിനെ പ്രിൻസിപ്പൽ ഇറക്കിവിട്ടു; വീഡിയോ

മലപ്പുറം: കോളജ് ദിനാഘോഷത്തില്‍ വിശിഷ്ടാതിഥിയായി എത്തിയ നടനും അവതാരകനുമായ ഡെയ്ന്‍ ഡേവിസിനെ പ്രിന്‍സിപ്പല്‍ വേദിയില്‍നിന്ന് ഇറക്കിവിട്ടു.
വലിയപറമ്പ് ബ്ലോസം ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളജിലാണ് സംഭവം. ഡ്രസ്സ് കോഡുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലും കുട്ടികളും തമ്മില്‍ ഉണ്ടായ അഭിപ്രായ ഭിന്നതയാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചത്.
dain-davis
കോളജ് പരിപാടിക്ക് വ്യത്യസ്ത തീമുകളില്‍ വിദ്യാര്‍ഥികള്‍ വസ്ത്രം ധരിക്കരുതെന്ന് നേരത്തെ പ്രിന്‍സിപ്പല്‍ നിര്‍ദേശം നല്‍കിയിരുന്നു.എന്നാല്‍ വിദ്യാര്‍ത്ഥികള്‍ അത് അനുസരിക്കാന്‍ തയ്യാറായില്ല. ഇതേ ചൊല്ലി വിദ്യാര്‍ഥികളും പ്രിന്‍സിപ്പലും തമ്മില്‍ വാക്കേറ്റമുണ്ടായി.അനുസരിച്ചില്ലെങ്കില്‍ അതിഥിയെ കോളജില്‍ കയറ്റില്ലെന്ന നിലപാടിലായിരുന്നു പ്രിന്‍സിപ്പല്‍. പ്രിന്‍സിപ്പലിന്റെ വാക്കിനെ മറികടന്ന് വിദ്യാര്‍ഥികള്‍ ഡെയ്‌നെ വേദിയില്‍ എത്തിച്ചതോടെ പ്രിന്‍സിപ്പല്‍ ഡെയ്‌നോട് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡെയ്ന്‍ കോളജില്‍ നിന്ന് മടങ്ങി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!