HomeNewsInitiativesCommunity Serviceറിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചു ജെസിഐ വളാഞ്ചേരി ചാപ്റ്ററിൽ ക്ലീൻ ഇന്ത്യ ഡ്രൈവ്

റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചു ജെസിഐ വളാഞ്ചേരി ചാപ്റ്ററിൽ ക്ലീൻ ഇന്ത്യ ഡ്രൈവ്

jci-valanchery-republic-2023

റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചു ജെസിഐ വളാഞ്ചേരി ചാപ്റ്ററിൽ ക്ലീൻ ഇന്ത്യ ഡ്രൈവ്

വളാഞ്ചേരി: റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചു നടക്കുന്ന ജെസിഐ ഇന്ത്യയുടെ ക്ലീൻ ഇന്ത്യ ഡ്രൈവ് എന്ന പദ്ധതിയുടെ റീജിയണൽ ലെവൽ ഉത്ഘാടനം ജെസിഐ വളാഞ്ചേരി ചാപ്റ്ററിൽ സോൺ വൈസ് പ്രസിഡന്റ്‌ ജെസി അനൂപ് സുധാകരൻ വളാഞ്ചേരി പെയിൻ & പാലിയേറ്റീവ് ക്ലിനിക് പരിസരശുചീകരണത്തോട് കൂടി നിർവഹിച്ചു. വളാഞ്ചേരി പാലിയേറ്റിവ് കെയറിൽ വെച്ച് സംഘടിപ്പിച്ച പ്രോഗ്രാമിൽ വളാഞ്ചേരി മേഖല പ്രസിഡന്റ്‌ ഫിറോസ് ലീഫോർട് അധ്യക്ഷനായി. വളാഞ്ചേരി പെയിൻ & പാലിയേറ്റീവ് വർക്കിംഗ്‌ സെക്രട്ടറി സി പി എം സ്വാലിഹ്, വൈസ് പ്രസിഡന്റ്‌ സൈദലിക്കുട്ടി, നൗഫൽ അൽബൈക്ക്, ഡോ. ഹാരിസ് കെ ടി, നൗഷാദ് നിയ, ജിഷാദ് വളാഞ്ചേരി എന്നിവർ സംസാരിച്ചു. പരിപാടിയോടാനുബന്ധിച്ചു ജെസിഐ വളാഞ്ചേരി സമാഹരിച്ച സാധനങ്ങൾ പാലിയേറ്റീവിന് കൈമാറി. പരിപാടിയുടെ ഭാഗമായി വളാഞ്ചേരി ഹോം ഗാർഡ് കെ ആർ ഷാജിയെ സല്യൂട്ട് ദി പാറ്റ്റീട്ട് അവാർഡ് നൽകിയും, നിസാർ അലി പാലാറയെ സല്യൂട്ട് ദി സൈലന്റ് വർക്കർ എന്നീ പുരസ്‌കാരങ്ങൾ നൽകിയും ആദരിച്ചു. വളാഞ്ചേരി സെക്രട്ടറി ജെസി യാസർ അറഫാത് നീറ്റുകാട്ടിൽ സ്വാഗതവും, ഹസ്ന യഹ്യ നന്ദിയും നേർന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!