HomeNewsDevelopmentsമാറാക്കര എ.സി. നിരപ്പ്-പള്ളിയാൽ ചേലക്കുത്ത് പൂവൻചിന റോഡ് നവീകരണത്തിന്‌ തുടക്കം

മാറാക്കര എ.സി. നിരപ്പ്-പള്ളിയാൽ ചേലക്കുത്ത് പൂവൻചിന റോഡ് നവീകരണത്തിന്‌ തുടക്കം

marakkara-ac-nirap0road

മാറാക്കര എ.സി. നിരപ്പ്-പള്ളിയാൽ ചേലക്കുത്ത് പൂവൻചിന റോഡ് നവീകരണത്തിന്‌ തുടക്കം

മാറാക്കര : മാറാക്കര എ.സി. നിരപ്പ്-പള്ളിയാൽ ചേലക്കുത്ത് പൂവൻചിന റോഡ് നവീകരണപ്രവൃത്തികൾ ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി., പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. എന്നിവരുടെ ശുപാർശപ്രകാരം പ്രധാൻമന്ത്രി ഗ്രാമസഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണം. 2.05 കോടി രൂപയാണ് അനുവദിച്ചത്. 3.030 കിലോമീറ്റർ ദൂരത്തിലാണ് റോഡ് നവീകരണം നടക്കുന്നത്.
marakkara-ac-nirap0road
എ.സി. നിരപ്പിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്‌ന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നസീബ അസീസ്, മൂർക്കത്ത് ഹംസ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തംഗം ഒ.കെ. സുബൈർ, ഒ.പി. കുഞ്ഞിമുഹമ്മദ്, കെ.പി. ഷരീഫ ബഷീർ, പി. മൻസൂറലി, പി.വി. നാസിബുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!