HomeNewsAchievementsചെഗുവേര ഫോറം പതിനഞ്ചാം വാർഷികം; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ചെഗുവേര ഫോറം പതിനഞ്ചാം വാർഷികം; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Cheguvera-awards-2024-valanchery

ചെഗുവേര ഫോറം പതിനഞ്ചാം വാർഷികം; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

വളാഞ്ചേരി: ചെഗുവേര കൾച്ചറൽ &വെൽഫെയർ ഫോറത്തിൻ്റെ പതിനഞ്ചാം വാർഷികത്തോടനു ബന്ധിച്ച് വിവിധ മേഖലകളിൽ സ്‌തുത്യർഹമായ സേവനം അനുഷ്‌ഠിക്കുന്ന വ്യക്തികൾക്കുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ചെഗുവേര സെൻ്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഫോറം രക്ഷാധികാരി ഡോ.K.Tമുഹമ്മദ് റിയാസാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

നവാഗത സംവിധായകനായി കവിയും മാധ്യമ പ്രവർത്തകനുമായ നാസർ ഇരിമ്പിളിയത്തെ തെരെഞ്ഞെടുത്തു.

സർവ്വോൻമുഖ വികസന പുരസ്കാരം വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിനും ഗുരുപുരസ്കാരം അധ്യാപകനും പ്രഭാഷകനുമായ അഷ്റഫലി കാളിയത്തിനെയും തെരെഞ്ഞെടുത്തു. കർഷക രാജപുരസ്‌കാരം ചങ്ങമ്പള്ളി അബ്ദുൾ ജബ്ബാർ ഗുരുക്കൾക്കും സാരഥി പുരസ്ക‌ാരം ഡ്രൈവർ ചരയൻപറമ്പിൽ ഹംസക്കുമാണ്. ഫെബ്രവരി 24 ന് നടക്കുന്ന ചെഗുവേര വാർഷികാഘോഷ ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. വാർത്താ സമ്മേളനത്തിൽ ചെഗുവേര ഫോറം പ്രസിഡണ്ട് വി.പി.എം സാലിഹ് ചീഫ് കോർഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ ജനറൽ സെക്രട്ടറി വി.പി അസീസ് മോഹൻകുമാർ എ, ശശി മാമ്പറ്റ, കെ.പി ഗഫൂർ, വി.വി സനൽകുമാർ, സുരേഷ് മലയത്ത്, എ എസ് സുരേഷ് മാസ്റ്റർ എന്നിവരും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!