HomeNewsPoliticsകാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വളാഞ്ചേരി ടൗണിൽ പ്രതിരോധ റാലിയും പ്രതിരോധ സംഗമവും സംഘടിപ്പിച്ചു

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വളാഞ്ചേരി ടൗണിൽ പ്രതിരോധ റാലിയും പ്രതിരോധ സംഗമവും സംഘടിപ്പിച്ചു

campus-front-valanchery

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വളാഞ്ചേരി ടൗണിൽ പ്രതിരോധ റാലിയും പ്രതിരോധ സംഗമവും സംഘടിപ്പിച്ചു

വളാഞ്ചേരി: സംഘപരിവാർ വംശഹത്യകൾ മറക്കരുത് എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുക്കൊണ്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വളാഞ്ചേരി ഏരിയ കമ്മിറ്റിക്ക് കീഴിൽ വളാഞ്ചേരി ടൗണിൽ പ്രതിരോധ റാലിയും, പ്രതിരോധ സംഗമവും സംഘടിപ്പിച്ചു. കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം അഷിയ റിൻസി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പരിപാടിയിൽ വളാഞ്ചേരി ഏരിയ പ്രസിഡന്റ്‌ മിസ്ഹബ് പാണ്ടികശാല സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു.
campus-front-valanchery
പോപ്പുലർ ഫ്രണ്ട് വളാഞ്ചേരി ഏരിയ പ്രസിഡന്റ്‌ അഹമ്മദ് കുട്ടി ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും, കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി അംഗം നാജിയ, കാംപസ് ഫ്രണ്ട് വളാഞ്ചേരി ഏരിയ വൈസ് പ്രസിഡന്റ് സഫ്‌വാൻ, പുത്തനത്താണി ഏരിയ പ്രസിഡന്റ്‌ നിഷാദ് എന്നിവർ പങ്കെടുത്തു സംസാരിക്കുകയും ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!