HomeNewsElectionജില്ലാ പഞ്ചായത്ത്എടയൂർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി എ.പി സബാഹിന്റെ പര്യടനത്തിന് പുലാമന്തോളിൽ തുടക്കമായി

ജില്ലാ പഞ്ചായത്ത്എടയൂർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി എ.പി സബാഹിന്റെ പര്യടനത്തിന് പുലാമന്തോളിൽ തുടക്കമായി

sabah-pulamanthole

ജില്ലാ പഞ്ചായത്ത്എടയൂർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി എ.പി സബാഹിന്റെ പര്യടനത്തിന് പുലാമന്തോളിൽ തുടക്കമായി

കൊളത്തൂർ: ജില്ലാ പഞ്ചായത്ത് എടയൂർ ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി എപി സബാഹിന്റെ ഔദ്യോഗിക പര്യടനത്തിന് പുലാമന്തോളിൽ തുടക്കമായി. പുലാമന്തോൾ പഞ്ചായത്തിലെ കട്ടുപ്പാറ ഡിവിഷനിലെ തെങ്ങുവളപ്പിൽ മഞ്ഞളാം കുഴി അലി എം.എൽ.എ ചെയ്തു. പൂക്കോട്ടുകുളം, ടി എൻ പുരം, കൊല്ലക്കോടൻ മുക്ക്, ലക്ഷം വീട് എന്നിവിടങ്ങളിലെ പര്യടന ശേഷം ഉച്ചയോടെ പുലാമന്തോൾ പുഴ റോഡ് പ്രദേശത്തെത്തി. ഉച്ചക്ക് ശേഷം പാലൂർ ടൗൺ, വടക്കൻ പാലൂർ, ചാമക്കുണ്ട്, കാരക്കട എന്നിവിടങ്ങളിൽ വോട്ടർമാരുമായി സംവദിച്ച ശേഷം രണ്ടാം മൈലിൽ നടന്ന പൊതുയോഗത്തോടെ ആദ്യ ദിന പര്യടനം സമാപിച്ചു. യൂത്ത്ലീഗ് ദേശീയ സെക്രട്ടറി വികെ ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തി.
sabah-pulamanthole
രണ്ടാം ദിവസമായ ഇന്ന് വടക്കുമ്പുറം ഡിവിഷനിലും നാളെ വെങ്ങട് ബ്ലോക്ക് ഡിവിഷനിലുമാണ് പര്യടനം. ബ്ലോക്ക് ഡിവിഷനുകൾ കേന്ദ്രീകരിച്ചുള്ള പര്യടനത്തിൽ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളും അനുഗമിക്കുന്നുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!