HomeNewsAccidentsവളാഞ്ചേരി വട്ടപ്പാറയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; ഒഴിവായത് വൻ ദുരന്തം

വളാഞ്ചേരി വട്ടപ്പാറയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; ഒഴിവായത് വൻ ദുരന്തം

bus-accident-vattappara

വളാഞ്ചേരി വട്ടപ്പാറയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; ഒഴിവായത് വൻ ദുരന്തം

വളാഞ്ചേരി: ദേശീയപാത 66ലെ വളാഞ്ചേരി വട്ടപ്പാറയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്. ഇന്ന് വൈകീട്ട് മൂന്നരയോടെ വട്ടപ്പാറയിലെ എസ്.എൻ.ഡി.പി ഓഫീസിന് സമീപത്തായാണ് അപകടമുണ്ടായത്. തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തിരൂരിൽ നിന്ന് വളാഞ്ചേരിയിലേക്ക് വരികയായിരുന്ന ബസിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസുകളിലൊന്ന് റോഡിൽ നിന്ന് താഴ്ചയിലേക്ക് നിരങ്ങി നീങ്ങിയെങ്കിലും ഡ്രൈവറുടെ മനസാന്നിധ്യം മൂലം വൻ ദുരന്തം ഒഴിവായി. അപകടത്തില്പെട്ട ബസുകളിലെ യാത്രക്കാരുടെ പരിക്കുകൾ സാരമുള്ളതല്ല എന്നാണ് അറിവായിട്ടുള്ളത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തിൽ മേൽനടപടികൾ സ്വീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!