HomeNewsAccidentsകാറിനു പിറകിൽ ബസ്സിടിച്ചു, വാഹനങ്ങൾ നടുറോട്ടിലിട്ട് വാക്തർക്കം; ഗതാഗതം തടസ്സപ്പെട്ടു

കാറിനു പിറകിൽ ബസ്സിടിച്ചു, വാഹനങ്ങൾ നടുറോട്ടിലിട്ട് വാക്തർക്കം; ഗതാഗതം തടസ്സപ്പെട്ടു

kmh-bus

കാറിനു പിറകിൽ ബസ്സിടിച്ചു, വാഹനങ്ങൾ നടുറോട്ടിലിട്ട് വാക്തർക്കം; ഗതാഗതം തടസ്സപ്പെട്ടു

വളാഞ്ചേരി: കാവുംപുറത്ത് കാറിനു പിറകിൽ ബസ്സിടിച്ചുണ്ടായ വാക്തർക്കത്തെ തുടർന്ന് വാഹനങ്ങൾ മാറ്റാതായതോടെ തൃശൂർ-കോഴിക്കോട് ദേശീയപാതയിൽ ഇരുപത് മിനുറ്റോളം ഗതാഗത തടസ്സം നേരിട്ടു.
kavumpuram-accident
തിരൂർ-വളാഞ്ചേരി റൂട്ടിലോടുന്ന കെ.എം.എച്ച് എന്ന ബസ്സാണ് കാറിനു പിറകിലിടിച്ചത്. കോഴിക്കോടു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാർ യാത്രികരും ബസ് ജീവനക്കാരും തമ്മിലുണ്ടായ വാക്തർക്കം ഇരുഭാഗങ്ങളിലേക്കുമുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെടുത്തി.
kmh-bus
വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തിയാണ് വാഹനങ്ങൾ റോഡിൽ നിന്നും മാറ്റിയത്. അതേ സമയം, മേലേ വട്ടപ്പാറ മുതൽ ബസ്സ് അമിത വേഗതയിലായിരുന്നെന്ന് കാർ യാത്രക്കാർ പറയുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!