HomeNewsEducationResultsകാലിക്കറ്റ് ബി.എസ്‌സി, ബി.സി.എ ഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് ബി.എസ്‌സി, ബി.സി.എ ഫലം പ്രസിദ്ധീകരിച്ചു

Calicut-University

കാലിക്കറ്റ് ബി.എസ്‌സി, ബി.സി.എ ഫലം പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ആറാം സെമസ്റ്റർ ബി.എസ്‌സി./ബി.സി.എ. (സി.യു.സി.ബി.സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം (ഏപ്രിൽ 2020) പ്രസിദ്ധീകരിച്ചു. ബി.എസ്‌സിക്ക് 15,168 പേർ പരീക്ഷ എഴുതിയതിൽ 12,512 (82%) പേരും ബി.സി.എയ്ക്ക് 1,853 പേർ പരീക്ഷ എഴുതിയതിൽ 1,316 (71%) പേരും വിജയിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം. ബി.എ., ബി.കോം. ഫലങ്ങൾ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചിരുന്നു.
result
ഫലം സംബന്ധിച്ച സംശയനിവാരണങ്ങൾക്ക് സർവകലാശാലാ സന്ദർശനം ഒഴിവാക്കി ഇ-ഹെൽപ്പ് പോർട്ടൽ http://support.uoc.ac.in ഉപയോഗപ്പെടുത്തണം. പ്രസിദ്ധീകരിച്ച ഫലങ്ങളിൽ ഗ്രേസ് മാർക്ക് ഉൾപ്പെട്ടിട്ടില്ലെങ്കിൽ വിവരം പോർട്ടലിലൂടെ അറിയിക്കണം. മറുപടി പോർട്ടലിൽ നിന്ന് ലഭിക്കും. ഗ്രേസ് മാർക്കുകൾ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡിൽ ഉൾപ്പെടുത്തും.
Calicut-University
ഏതെങ്കിലും സെമസ്റ്ററുകളിൽ അപേക്ഷ നൽകാത്തവർ ഗ്രേസ് മാർക്കിനുള്ള അപേക്ഷ ഉടൻ നൽകണം. പുനർമൂല്യനിർണയത്തിൽ ലഭിച്ച മാർക്കുകൾ ഉൾപ്പെടുത്തുന്നതിന് അപേക്ഷ നൽകിയവർക്ക് ഈ മാർക്കുകൾ പരീക്ഷാഫലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലായെങ്കിൽ ഇ-പോർട്ടൽ വഴി അറിയിക്കണം. ആറാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയിൽ (ഏപ്രിൽ 2020) ജയിച്ചവർക്ക് കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ് മാറ്റിവാങ്ങുന്നതിന് അപേക്ഷിക്കാം. അപേക്ഷാഫോം വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ രജിസ്റ്റേർഡ്/വേഗത്തപാൽ വഴി സമർപ്പിക്കണം. വിലാസവും ഫോൺ നമ്പറും ഉൾപ്പെടുത്തണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!