HomeNewsAchievementsബഹുജന സാഹിത്യ അക്കാഡമിയുടെ ദേശീയ കർമ്മ ശ്രേഷ്ഠ പുരസ്കാരം സത്താർ മാസ്റ്റർക്ക്

ബഹുജന സാഹിത്യ അക്കാഡമിയുടെ ദേശീയ കർമ്മ ശ്രേഷ്ഠ പുരസ്കാരം സത്താർ മാസ്റ്റർക്ക്

sathar master

ബഹുജന സാഹിത്യ അക്കാഡമിയുടെ ദേശീയ കർമ്മ ശ്രേഷ്ഠ പുരസ്കാരം സത്താർ മാസ്റ്റർക്ക്

ചേർത്തല: ബഹുജന സാഹിത്യ അക്കാഡമിയുടെ ഈ വര്ഷതത്തെ കർമ്മ ശ്രേഷ്ഠ പുരസ്കാരംഇരിമ്പിളിയം പഞ്ചായത്തിലെ പതിനേഴാം വാർഡ് മെമ്പറായ അബ്ദുല്‍ സത്താര്‍ കെ. പി (സത്താർ മാസ്റ്റർ) അർഹനായി. ചേർത്തലയിൽ വച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹം അവാർഡ് ഏറ്റുവാങ്ങിയത്.
‘ദേശാന്തരങ്ങളിലെ ദേവീ ചൈതന്യം-ദ്രാവിഡ രൂപകങ്ങള്‍’ എന്ന പഠനലേഖനത്തിന് പയ്യന്നൂർ വിനോദ് കുമാറിന് സാഹിത്യ ശ്രേഷ്ഠ പുരസ്കാരവും ലഭിച്ചു.
sathar master
ചേര്ത്തരല സെന്റ് മൈക്കിള്സ് കോളേജിൽ ജൂൺ 3ന് രാവിലെ നടന്ന ചടങ്ങില്‍ പ്രമുഖ ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, കവി കുരീപ്പുഴ ശ്രീകുമാര്‍ എന്നിവര്‍ ചേര്ന്ന് പുരസ്കാരസമര്പ്പ്ണം നടത്തി.
ബി.എസ്.എ സംസ്ഥാന പ്രസിഡണ്ട് അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ കെ.സി വേണുഗോപാല്‍ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബഹു ജന സാഹിത്യ അക്കാഡമി ദേശീയ അധ്യക്ഷന്‍ നല്ല രാധാകൃഷ്ണ വിശിഷ്ടാതിഥിയായി. അഡ്വ വി ഷൈന്‍, ഏരഗുഡ്ല വെങ്കിടേശ്വര്‍, ദേവാനന്ദ് നഗേല, ആര്‍ ശ്രീനിവാസ്, ജി പ്രതാപ്, കെ.ജെ സോരാതിയ, എം.വി ഹബീബ് തുടങ്ങിയവര്‍ സന്നിഹിതരായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!