HomeNewsEventsമുലയൂട്ടൽ വാരാചരണം; കുറ്റിപ്പുറം ബ്ലോക്കിൽ ബോധവൽക്കരണ ക്യാമ്പയിൻ നടത്തി

മുലയൂട്ടൽ വാരാചരണം; കുറ്റിപ്പുറം ബ്ലോക്കിൽ ബോധവൽക്കരണ ക്യാമ്പയിൻ നടത്തി

breast-feeding

മുലയൂട്ടൽ വാരാചരണം; കുറ്റിപ്പുറം ബ്ലോക്കിൽ ബോധവൽക്കരണ ക്യാമ്പയിൻ നടത്തി

വളാഞ്ചേരി : അന്താരാഷ്ട്ര മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ കുറ്റിപ്പുറം ഐ സി ഡി എസ്, അഡിഷണൽ ഐ സി ഡി എസ് എന്നിവയുടെ ആഭിമുഖ്യത്തിൽ അമ്മമാർക് മുലയൂട്ടലിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണ ക്യാമ്പയിൻ നടത്തി.
Ads
ക്യാമ്പയിൻ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി ഉത്ഘാടനം ചെയ്തു . ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കുന്നത്ത്‌ ഫസീല ടീച്ചർ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് മെഡിക്കൽ ഓഫീസർ ഡോക്ടർ വിജിത് വിജയ് ശങ്കർ , ഡോക്ടർ ഫാത്തിമ ഫെബിന എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യമുള്ള അമ്മയെയും കുഞ്ഞിനെയും തെരെഞ്ഞടുത്തു.
breast-feedingചടങ്ങിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ പി സബാഹ് , കെ ടി സിദ്ധീഖ് , ടി കെ റസീന , സഫിയ ടീച്ചർ കൈപ്പള്ളി അബ്ദുല്ല കുട്ടി , സി ഡി പി ഒ ഇൻ ചാർജ്മാരായ കെ ടി സൈനബ, കാർത്യാനി എന്നിവർ സംസാരിച്ചു വിവിധ മത്സരങ്ങളിൽ വിജയിച്ച അദ്രിത് , സനായ് കൃഷ്ണ എന്നിവർക്ക് ഉപഹാരം നൽകി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!