HomeNewsEventsഎൻ. ദാമോദരൻ ജന്മശതാബ്ദി 22-ന് കെ.വി.എം. കോളേജിൽ

എൻ. ദാമോദരൻ ജന്മശതാബ്ദി 22-ന് കെ.വി.എം. കോളേജിൽ

anniversary

എൻ. ദാമോദരൻ ജന്മശതാബ്ദി 22-ന് കെ.വി.എം. കോളേജിൽ

വളാഞ്ചേരി: റാഡിക്കൽ ഹ്യുമനിസ്റ്റ് എൻ. ദാമോദരന്റെ ജന്മശതാബ്ദി ബുധനാഴ്ച രണ്ടിന് വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജിൽ ആഘോഷിക്കും. ആലങ്കോട് ലിലാകൃഷ്ണൻ ദാമോദരനെ അനുസ്മരിക്കും. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ എന്ന വിഷയത്തിൽ എം.എ. ബേബിയും ഇടതുപക്ഷ-പുരോഗമനപ്രസ്ഥാനങ്ങളുടെ മുന്നോട്ടുള്ള വഴികൾ എന്ന വിഷയത്തിൽ ബിനോയ് വിശ്വവും പ്രഭാഷണം നടത്തും. ഫാസിസം ഇന്ത്യയിൽ, റാഡിക്കൽ ഹ്യുമനിസത്തിന്റെ പ്രസക്തി ഇന്ന് എന്നീ വിഷയങ്ങളിൽ യഥാക്രമം ഹമീദ് ചേന്ദമംഗലൂരും പ്രൊഫ. എം. തോമസ് മാത്യുവും പ്രഭാഷണം നടത്തും.
anniversary
ഡോ. പി.വി. കൃഷ്ണൻനായർ, ഡോ. പി.വി. ഉണ്ണികൃഷ്ണൻ, എം.ജി. ശശി, എ.വി. ശ്രീകുമാർ, ഡോ. എൻ.എം. മുജീബ് റഹ്മാൻ തുടങ്ങിയവരും പങ്കെടുക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!