HomeNewsGeneralവളാഞ്ചേരി നഗരസഭയിൽ എസ്.സി വിഭാഗങ്ങൾക്കുള്ള കട്ടിലുകൾ വിതരണം ചെയ്തു

വളാഞ്ചേരി നഗരസഭയിൽ എസ്.സി വിഭാഗങ്ങൾക്കുള്ള കട്ടിലുകൾ വിതരണം ചെയ്തു

sc-bed-valanchery

വളാഞ്ചേരി നഗരസഭയിൽ എസ്.സി വിഭാഗങ്ങൾക്കുള്ള കട്ടിലുകൾ വിതരണം ചെയ്തു

വളാഞ്ചേരി:വളാഞ്ചേരി നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ 262000/- രൂപ വകയിരുത്തിയ എസ്.സി വിഭാഗങ്ങൾക്കുള്ള കട്ടിൽ വിതരണം വി.എസ്.സി ബാങ്ക് പരിസരത്ത് വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ്, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മുജീബ് വാലാസി, മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, കൗൺസിലർമാരായ ഇപി അച്യുതൻ, ശിഹാബ് പാറക്കൽ, സദാനന്ദൻ, ബദരിയ്യ ടീച്ചർ, ഉണ്ണികൃഷ്ണൻ, ശൈലജ, ബഷീറ നൗഷാദ്, നൂർജഹാൻ, റസീന മാലിക്ക്, ഉമ്മു ഹബീബ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ ശാന്ത കുമാരി നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!