HomeNewsMeetingFelicitationസംസ്ഥാന സ്കൂൾ കായിക മേളയിൽ ചാമ്പ്യന്മാരായ ഐഡിയൽ സ്കുളിലെ കായിക താരങ്ങൾക്ക് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഉജ്വല വരവേൽപ്പ് നൽകി

സംസ്ഥാന സ്കൂൾ കായിക മേളയിൽ ചാമ്പ്യന്മാരായ ഐഡിയൽ സ്കുളിലെ കായിക താരങ്ങൾക്ക് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഉജ്വല വരവേൽപ്പ് നൽകി

ideal-felicitatopn

സംസ്ഥാന സ്കൂൾ കായിക മേളയിൽ ചാമ്പ്യന്മാരായ ഐഡിയൽ സ്കുളിലെ കായിക താരങ്ങൾക്ക് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഉജ്വല വരവേൽപ്പ് നൽകി

കുറ്റിപ്പുറം:അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തല ചാമ്പ്യൻമാരായ ഐഡിയൽ സ്കുളിലെ കായിക താരങ്ങൾക്കും കോച്ച് നദീഷ് ചാക്കോ, ടീം മാനേജർ ഷാഫി അമ്മായത്ത് എന്നിവർക്കും കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഉജ്വല വരവേൽപ്പ് നൽകി. തവനൂർ ഗ്രാമപഞ്ചായത്തും ഐഡിയൽ സ്കൂൾ മാനേജ്മെൻറും ജില്ലാ അത്ലറ്റിക്സ് അസോസിയേഷനും പൊതുവിദ്യാഭ്യാസ വകുപ്പും, വ്യാപാരി വ്യവസായി ഏകോപന സമിതിയും കുറ്റിപ്പുറം പൗരാവലിയും സംയുക്തമായാണ് സ്വീകരണമൊരുക്കിയത്
ideal-felicitatopn
തവനൂർ ഗ്രമപഞ്ചായത്ത് പ്രസിഡണ്ട് സി പി നസീറ, വൈസ് പ്രസിഡണ്ട് ശിവദാസൻ, ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവുഹാജി, സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ, മാനേജർ മജീദ് ഐഡിയൽ, മലപ്പുറം ജില്ല വിദ്യാഭ്യാസ ഉപ ഡയരക്ടർ രമേഷ്, തിരൂർ വിദ്യാഭ്യാസ ജില്ല ഓഫീസർ പ്രസന്ന, എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി കെ നാസർ,സീനിയർ സൂപ്രണ്ട് സുരേഷ്, ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി കെ കെ രവീന്ദ്രൻ, ട്രഷറർ അബ്ദുൽ കാദർ-ബാപ്പു, ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ എടശ്ശേരി, പി ടി എ പ്രസിഡണ്ട് ഡോ: അബ്ദുല്ല പൂക്കോടൻ, തവനുർ ചിൽഡ്രൻസ് ഹോം ഓഫീസർ സതി, സി. ഡബ്ലിയു.സി ചെയർമാൻ സുരേഷ്, ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ സെന്തിൽ കുമരൻ ,ഹൈസ്കൂൾ എച്ച് എം ചിത്ര ഹരിദാസ്, എന്നിവർ കായിക താരങ്ങൾക്ക് ഉപഹാരങ്ങൾ സമർപിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!