HomeNewsReligionഅത്തിപ്പറ്റ ഉറൂസ് മുബാറക് നാളെ തുടങ്ങും

അത്തിപ്പറ്റ ഉറൂസ് മുബാറക് നാളെ തുടങ്ങും

fatlul-fatah

അത്തിപ്പറ്റ ഉറൂസ് മുബാറക് നാളെ തുടങ്ങും

എടയൂർ : സൂഫിവര്യനും അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിന്റെ സ്ഥാപകനുമായ അത്തിപ്പറ്റ ഉസ്താദിന്റെ ഉറൂസ് മുബാറക് വെള്ളിയാഴ്ച നാലിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പതാക ഉയർത്തുന്നതോടെ തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉറൂസിന്റെ ഉദ്ഘാടനവും സാദിഖലി തങ്ങൾ നിർവഹിക്കും. പാണക്കാട് മുനവറലി തങ്ങൾ അധ്യക്ഷത വഹിക്കും. ഉസ്താദ് കെ. ആലിക്കുട്ടി മുസ്‌ലിയാർ അനുഗ്രഹപ്രഭാഷണം നടത്തും. വൈകീട്ട് ആറരയ്ക്ക് മുഹമ്മദ്‌കോയ തങ്ങൾ ജമലുല്ലൈലി മജ്‌ലിസുന്നൂർ ഉദ്ഘാടനം ചെയ്യും. ഹസൻ സഖാഫി പൂക്കോട്ടൂർ നേതൃത്വം നൽകും. ശനിയാഴ്ച നാലിന് മുഹ്‌യുദ്ദീൻ മൗലീദും മാല ആലാപനവും നടക്കും.
fatlul-fatah
ഞായറാഴ്ച നാലിനാണ് അത്തിപ്പറ്റ ഉസ്താദ് റഹ്മത്ത് മൗലീദ് സദസ്. സുലൈമാൻ ലത്തീഫി കാടാമ്പുഴ നേതൃത്വം നൽകും. ചൊവ്വാഴ്ച ഹൽഖത്തു ദിക്ർ, ശാദിലി റാത്തീബ് എന്നിവയും ബുധനാഴ്ച ഫത്താഹിലെ വിദ്യാർഥികളുടെ ഇശ്ഖ് മജ്‌ലിസുമുണ്ടാകും. വ്യാഴാഴ്ച പത്തിന് ഖത്മുൽ ഖുറാൻ പ്രാർഥനാസദസ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് അന്നദാനത്തോടെ ഉറൂസ് സമാപിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!