HomeNewsEducationActivityഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ സന്ദേശവുമായി ആസാദ് സേന രൂപവത്കരിച്ചു

ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ സന്ദേശവുമായി ആസാദ് സേന രൂപവത്കരിച്ചു

IRIMBILIYAM-MESHSS-ASADI

ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ സന്ദേശവുമായി ആസാദ് സേന രൂപവത്കരിച്ചു

ഇരിമ്പിളിയം: സംസ്ഥാനസർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിൽ ആസാദ് സേന രൂപവത്കരിച്ചു. സ്‌കൂൾ ചെയർമാൻ ഇ.പി. ഉബൈദുള്ള സേനയുടെ രൂപവത്കരണ പ്രഖ്യാപനം നിർവഹിച്ചു.
IRIMBILIYAM-MESHSS-ASADI
സ്‌കൂളിലെ എൻ.എസ്.എസ്. സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, ആന്റി നാർകോട്ടിക് ക്ലബ്ബ് തുടങ്ങിയവയുമായി സഹകരിച്ചാണ് പ്രവർത്തനം. സേനാംഗങ്ങൾക്കുള്ള ആദ്യപരിശീലനം മൂടാലിലെ ഇല ഫൗണ്ടേഷനിൽനിന്ന് നൽകി. പി.ടി.എ. പ്രസിഡന്റ് സുരേഷ് മലയത്ത് അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ സി.എം. ഫിറോസ്, വി.പി. കുഞ്ഞിമുഹമ്മദ്, സലാം വളാഞ്ചേരി, പ്രൊഫ. പി. സാജിദ്, മുസവ്വിർ നൗഷാദ്, പി. അബ്ദുള്ള, ടി.പി. ശ്രീവിദ്യ, പി. ഷീഫ, കൺവീനർ എം.വി. ഷാഹിന തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!