HomeNewsArtsമിനിപമ്പയില്‍ കലാ സാംസ്‌കാരികസന്ധ്യ തുടങ്ങി

മിനിപമ്പയില്‍ കലാ സാംസ്‌കാരികസന്ധ്യ തുടങ്ങി

kt-jaleel

മിനിപമ്പയില്‍ കലാ സാംസ്‌കാരികസന്ധ്യ തുടങ്ങി

കുറ്റിപ്പുറം: മണ്ഡല ഉത്സവത്തിന്റെ ഭാഗമായി മിനിപമ്പയില്‍ കലാ സാംസ്‌കാരികസന്ധ്യ തുടങ്ങി. എല്ലാ ശനിയാഴ്ചയും രാത്രി ഏഴിന് ഭക്തിനിര്‍ഭരമായ പരിപാടികള്‍ അരങ്ങേറും. മിനിപമ്പ ഇടത്താവള സംരക്ഷണസമിതിയും ഡി.ടി.പി.സിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കലാസാംസ്‌കാരിക സന്ധ്യയുടെ ഉദ്ഘാടനം മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം പി.പി. അനീഷ് അധ്യക്ഷതവഹിച്ചു. ഡോ. അലി ബാവഹാജി, പി.എം. മനോജ് എമ്പ്രാന്തിരി എന്നിവര്‍ മുഖ്യാതിഥികളായി.

ടി.വി. ശിവദാസ്, കെ.പി. അബ്ദുല്‍ നാസര്‍, ഡോ. മുജീബ് റഹ്മാന്‍, എം. ജയരാജ്, മുല്ലപ്പുള്ളി ബാലചന്ദ്രന്‍, ഡോ. ഷിബുലാല്‍, കെ.വി. ശ്രീനാരായണന്‍, രാജേഷ് പ്രശാന്തിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഞെരളത്ത് ഹരിഗോവിന്ദന്‍ ‘ഹരിഗോവിന്ദഗീതം’ അവതരിപ്പിച്ചു.

 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Tags
No Comments

Leave A Comment

Don`t copy text!