HomeNewsEducationActivityഎടയൂർ കെ.എം.യു.പി.സ്കൂൾ അറബിക് വിഭാഗം തയ്യാറാക്കിയ അറബിക് ഭാഷാ ദിന തീം സോങ്ങ് പ്രകാശനം ചെയ്തു

എടയൂർ കെ.എം.യു.പി.സ്കൂൾ അറബിക് വിഭാഗം തയ്യാറാക്കിയ അറബിക് ഭാഷാ ദിന തീം സോങ്ങ് പ്രകാശനം ചെയ്തു

edayur-theme-song-arabic

എടയൂർ കെ.എം.യു.പി.സ്കൂൾ അറബിക് വിഭാഗം തയ്യാറാക്കിയ അറബിക് ഭാഷാ ദിന തീം സോങ്ങ് പ്രകാശനം ചെയ്തു

എടയൂർ : അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് മലപ്പുറം എടയൂർ കെ.എം.യു.പി.സ്കൂൾ അറബിക് വിഭാഗം തയ്യാറാക്കിയ അറബ് മാധുരി- ഒരു അറബ് ഭാഷാ വിശേഷം എന്ന വീഡിയോ ആൽബത്തിൻ്റെ ഔദ്യോഗിക ലോഞ്ചിങ് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി. അബ്ദുൽ ഹഖ് മാസ്റ്റർ നിർവ്വഹിച്ചു. പി. ടി. എ. പ്രസിഡന്റ് കരീം നാലകത്ത് അധ്യക്ഷത വഹിച്ചു. കെ. എ. ടി. എഫ്. മലപ്പുറം ജില്ലാ പ്രസിഡന്റ് സി. പി. മുഹമ്മദ്‌ കുട്ടി മുഖ്യ അതിഥിയായിരുന്നു.
edayur-theme-song-arabic
ഹെഡ് മാസ്റ്റർ കെ. ആർ. ബിജു, പ്രോഗ്രാം കൺവീനർ പി. ഷെരീഫ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ. ജയചന്ദ്രൻ മാസ്റ്റർ, ഗാന രചയിതാവ് ഹഫീസ് മുഹമ്മദ്‌ മാസ്റ്റർ,പൂർവ്വ വിദ്യാർത്ഥി പി.ടി.അയ്യൂബ്, അധ്യാപകരായ കെ. വി. സുധീർ, വി. അബ്ദുസമദ്, എം. ഉമ്മർ, വി. പി. മിന്നത്ത്,സുമയ്യ മുഹമ്മദലി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!