HomeNewsEducationScholarshipഹയർ സെക്കൻഡറി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

ഹയർ സെക്കൻഡറി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

scholarship

ഹയർ സെക്കൻഡറി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

2018-19 അദ്ധ്യയന വർഷം ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പാസായ വിദ്യാർത്ഥികളിൽ ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ച 20 ശതമാനം വിദ്യാർത്ഥികൾക്കും നിലവിൽ സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും ഓൺലൈനായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന്റെ വെബ്‌സൈറ്റിലൂടെ ജൂലൈ 15 മുതൽ അപേക്ഷ പുതുക്കാം.
scholarship
ഏട്ട് ലക്ഷം രൂപയിൽ കവിയാതെ കുടുംബ വാർഷിക വരുമാനമുളള വിദ്യാർത്ഥികൾക്ക് നിശ്ചയിക്കപ്പെട്ട വ്യവസ്ഥകൾക്ക് വിധേയമായി www.scholorships.gov.in മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. നേരിട്ടുളള അപേക്ഷകൾ പരിഗണിക്കില്ല. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നടപ്പിലാക്കുന്ന സ്‌കോളർഷിപ്പിന്റെ തുക വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നത് പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റം എന്ന വെബ്‌സൈറ്റിലൂടെയാണ്. വിദ്യാർത്ഥികൾ ഒക്‌ടോബർ 31 നകം ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്
www.collegiateedu.kerala.gov.in
www.dcescholorship.keralal.gov.in
സന്ദർശിക്കുക. ഇ-മെയിൽ centralsectorscholarship@gmail.com ഫോൺ: 9446096580, 9446780308, 0471-2306580


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!