HomeNewsEducationAdmissionമലയാള സർവകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മലയാള സർവകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

malayalam-university

മലയാള സർവകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരൂർ: തിരൂരിലുള്ള തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല ബിരുദാനന്തരബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്‌സുകൾ
-എം.എ. -ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം), മലയാളം (സാഹിത്യരചന), മലയാളം (സംസ്കാരപൈതൃകപഠനം), ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻസ്, വികസനപഠനവും തദ്ദേശവികസനവും, ചരിത്രം, സാമൂഹ്യശാസ്ത്രം (സോഷ്യോളജി), ചലച്ചിത്രപഠനം.
-എം.എ./എം.എസ്‌സി. -പരിസ്ഥിതിപഠനം
യോഗ്യത
അംഗീകൃത സർവകലാശാല ബിരുദം. ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. എം.എസ്‌സി. പരിസ്ഥിതിപഠനത്തിന് പ്ലസ്ടു തലത്തിൽ സയൻസ് പഠിച്ചിട്ടുള്ള ഏത് ബിരുദധാരികൾക്കും അപേക്ഷിക്കാം. അപേക്ഷകർ 2021 ഏപ്രിൽ ഒന്നിന് 28 വയസ്സ് കഴിഞ്ഞവരാകരുത്. പട്ടികജാതി/പട്ടികവർഗം/ഭിന്നശേഷിയുള്ളവർ എന്നിവർക്ക് 30 വയസ്സുവരെ ഇളവ്.
malayalam-university
പ്രവേശനപ്പരീക്ഷ
ഓരോ കോഴ്‌സിനും അഭിരുചി നിർണയിക്കുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയാണ്. 50 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. 40 ശതമാനം മാർക്കെങ്കിലും നേടിയാലേ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെടുകയുള്ളൂ. ഒരാൾക്ക് പരമാവധി രണ്ടുകോഴ്‌സുൾക്ക് പ്രവേശനപരീക്ഷ എഴുതാം. സാഹിത്യരചനാകോഴ്‌സിന് അപേക്ഷിക്കുന്നവർ അഞ്ചുപുറത്തിൽ കവിയാത്ത അവരുടെ ഏതെങ്കിലും രചന (ഒരു കഥ/രണ്ട് കവിത/നിരൂപണം) നിർബന്ധമായും അഭിരുചിപ്പരീക്ഷാസമയത്ത് കൊണ്ടുവരുകയും പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം സമർപ്പിക്കുകയും ചെയ്യണം. ഇത് മൂല്യനിർണയത്തിൽ പരിഗണിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തിരൂർ എന്നിവിടങ്ങളിലാകും പരീക്ഷാകേന്ദ്രം. അപേക്ഷിക്കേണ്ട അവസാന തീയതി: ജൂൺ അഞ്ച്. ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും: Click here


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!