HomeNewsWomenവനിതാരത്‌നം 2022 പുരസ്‌കാരത്തിന് അപേക്ഷിക്കാം

വനിതാരത്‌നം 2022 പുരസ്‌കാരത്തിന് അപേക്ഷിക്കാം

Apply-Now

വനിതാരത്‌നം 2022 പുരസ്‌കാരത്തിന് അപേക്ഷിക്കാം

വിവിധമേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളെ ആദരിക്കാന്‍ വനിതാ ശിശുവികസന വകുപ്പ് വനിതാരത്‌നം 2022 പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹികസേവനം, കായികരംഗം, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം എന്നീ മേഖലകളില്‍ മാതൃക പ്രവര്‍ത്തനം നടത്തിയ വനിതകള്‍, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചവര്‍, വിദ്യാഭ്യാസമേഖലയിലും ശാസ്ത്രസാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. സംസ്ഥാന തലത്തില്‍ ഓരോ മേഖലയിലെയും പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും നല്‍കും. ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ നവംബര്‍ 25 നകം അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം പ്രവര്‍ത്തനമേഖല വിശദീകരിക്കുന്ന പുസ്തകം, സി.ഡി.കള്‍, ഫോട്ടോകള്‍, പത്രവാര്‍ത്തകള്‍ എന്നിവ ഉള്‍പ്പെടുത്തണം. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വനിതകളെ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യാം. ഫോണ്‍ :0483-2950084.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!