HomeNewsInaugurationഎടയൂർ അധികാരിപ്പടി അങ്കണവാടിക്കെട്ടിടം നാടിന് സമർപ്പിച്ചു

എടയൂർ അധികാരിപ്പടി അങ്കണവാടിക്കെട്ടിടം നാടിന് സമർപ്പിച്ചു

anganwadi-adhikarippadi

എടയൂർ അധികാരിപ്പടി അങ്കണവാടിക്കെട്ടിടം നാടിന് സമർപ്പിച്ചു

എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്ത് 12-ാംവാർഡ് അധികാരിപ്പടി അങ്കണവാടി കെട്ടിടം നാടിന് സമർപ്പിച്ചു. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുജനങ്ങളുടെ സഹായത്തോടെ നിർമാണം പൂർത്തിയാക്കിയ കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചാത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.പി. സബാഹ് മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ, ആയിഷ ചിറ്റകത്ത്, ജഹഫർ പുതുക്കുടി, ലൂബി റഷീദ്, ബുഷറ നാസർ, പി.ടി. അയ്യൂബ്, കെ.ടി. നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു. 1993 മുതൽ വാടകക്കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിച്ചിരുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!