ഇന്ത്യനൂർ ആലിക്കുട്ടി ഹാജി സ്മാരക റോഡ് ഉദ്ഘാടനം ചെയ്തു

കോട്ടക്കൽ: ഇന്ത്യനൂർ ആലിക്കുട്ടി ഹാജി സ്മാരക റോഡ് പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ.കെ. നാസർ അദ്ധ്യക്ഷത വഹിച്ചു. എം. എൽ എ യുടെ പ്രത്യേക വികസന പദ്ധതിൽയിൽ നിന്നും അനുവദിച്ച 4 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ സാജിദ് മങ്ങാട്ടിൽ , സുലൈമാൻ പാറമ്മൽ , റിസ്വാന ആഷിഖ്, കൗൺസിലർ ഫിറോസ് ഖാൻ മുളഞ്ഞിപ്പുലാക്കൽ , ഷംസുദ്ദീൻ ചെരട, ഷാഹുൽ ഹമീദ് പിടി , നൗഷാദ് കെ , ബീരാൻ വി.കെ , മൊയ്തു ഹാജി പി.ടി , ഷറഫുദ്ദീൻ കൂനാരി, റിയാസലി പി, മുഹമ്മദ് പറമ്പൻ , അബ്ദുറഹിമാൻ ഹാജി , ഷഫീഖ് പിടി , ഷിനോജ് ശശിധരൻ , കബീർ എം.പി ,മുസ്തഫ പറമ്പൻ, പ്രദീപ് കുളമ്പിൽ , ഇബ്രാഹീം കുട്ടി എം പി, അലവിക്കുട്ടി എം പി എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
