HomeNewsEventsആംബുലൻസ് ഡ്രൈവർ തമീമിനെ ആദരിച്ചു

ആംബുലൻസ് ഡ്രൈവർ തമീമിനെ ആദരിച്ചു

ആംബുലൻസ് ഡ്രൈവർ തമീമിനെ ആദരിച്ചു

കക്കാട്: പരിയാരം മെഡിക്കല്‍ കോളേജില്‍നിന്ന് തിരുവന്തപുരം ശ്രീചിത്ര ആസ്​പത്രിയിലേക്ക് പിഞ്ചുകുഞ്ഞിനെ ആംബുലന്‍സില്‍ എത്തിച്ചെൈ ഡ്രവറെ കക്കാട് സൗഹൃദക്കൂട്ടായ്മ (KSK) ആദരിച്ചു.driver-thameem

കാസര്‍കോട് അടുക്കത്ത്ബയലിലെ അബ്ദുല്‍ തമീമിനെയാണ് ആദരിച്ചത്. ജീവന്‍ അപകടത്തിലായ ഫാത്തിമ ലൈബ എന്ന 74-ദിവസം പ്രായമായ കുഞ്ഞിനെയാണ് കഴിഞ്ഞദിവസം ആംബുലന്‍സില്‍ അതിവേഗത്തില്‍ സുരക്ഷിതമായി തിരുവന്തപുരത്ത് എത്തിച്ചത്. ഈ യാത്രയില്‍ കക്കാട്, വെന്നിയൂര്‍, ചങ്കുവെട്ടി, പുത്തനത്താണി, വെട്ടിച്ചിറ, വളാഞ്ചേരി, ഭാഗങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകര്‍ റോഡില്‍ തടസ്സങ്ങളില്ലാതെ സൗകര്യങ്ങളൊരുക്കിയിരുന്നു. കാസര്‍കോട്ടേക്കുള്ള മടക്കയാത്രയിലാണ് കക്കാട്ടുവെച്ച് ഡ്രൈവറെ ആദരിച്ചത്.

തിരൂരങ്ങാടി അഡീഷണല്‍ എസ്.ഐ ഉണ്ണി പൊന്നാടയണിയിച്ചു.

ബെംഗളൂരുവില്‍നിന്ന് പാവപ്പെട്ട കുടുംബത്തെ മൂന്നിയൂരില്‍ സൗജന്യമായി എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ ഹനീഫയെയും ചടങ്ങില്‍ ആദരിച്ചു. റഷീദ് വടക്കന്‍ അധ്യക്ഷനായി. ഫൈസല്‍ താണിക്കല്‍, സലീം വടക്കന്‍, ചപ്പങ്ങത്തില്‍ മന്‍സൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!