HomeNewsMeetingവി.എം. കൊളക്കാടിന്റെ വിയോഗത്തിൽ കുറ്റിപ്പുറത്ത് സർവകക്ഷി അനുശോചനയോഗം നടന്നു

വി.എം. കൊളക്കാടിന്റെ വിയോഗത്തിൽ കുറ്റിപ്പുറത്ത് സർവകക്ഷി അനുശോചനയോഗം നടന്നു

vm-kolakkad-kuttippuram

വി.എം. കൊളക്കാടിന്റെ വിയോഗത്തിൽ കുറ്റിപ്പുറത്ത് സർവകക്ഷി അനുശോചനയോഗം നടന്നു

വി.എം. കൊളക്കാടിന്റെ വിയോഗത്തിൽ കുറ്റിപ്പുറത്ത് സർവകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച യോഗം പാറക്കൽ ബഷീറിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ഉൽഘാടനം ചെയ്തു. മതേതരമുല്യം കാത്ത് സൂക്ഷിച്ച നേതാവായിരുന്നു വി.എം. കൊളക്കാടെന്ന് അദ്ദേഹം അനുസ്മരിച്ചു. കെ.പി.സി.സി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, സിപിഎം ജില്ലാ കമ്മറ്റിയംഗം കെ രാമദാസ്, ലീഗ് മണ്ഡലം പ്രസിഡണ്ട് സിഎച് അബു യുസഫ് ഗുരുക്കൾ എൻസിപി സംസ്ഥാന സെക്രട്ടറി ഡോ. സി പി കെ ഗുരുക്കൾ, മുൻ എം.പി സി ഹരിദാസ്, കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഫസീന അഹമ്മദ് കുട്ടി, ബിജെപി ജില്ലാ കമ്മറ്റിയംഗം വി രാജേന്ദ്രൻ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!