HomeNewsElectionതദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരു ചേർക്കാൻ വീണ്ടും അവസരം; ഒക്‌ടോബർ 27 മുതൽ പേരു ചേർക്കാം

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരു ചേർക്കാൻ വീണ്ടും അവസരം; ഒക്‌ടോബർ 27 മുതൽ പേരു ചേർക്കാം

voters-list

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരു ചേർക്കാൻ വീണ്ടും അവസരം; ഒക്‌ടോബർ 27 മുതൽ പേരു ചേർക്കാം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരു ചേർക്കാൻ വീണ്ടും അവസരം. ഒക്‌ടോബർ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് 27 മുതൽ 31 വരെ പേരു ചേർക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌കരൻ അറിയിച്ചു. തിരുത്തലുകൾക്കും സ്ഥാനമാറ്റത്തിനും അപേക്ഷിക്കാം.നേരത്തെ പ്രഖ്യാപിച്ച അന്തിമ വോട്ടർപട്ടികയിൽ 1,29,25,766 പുരുഷന്മാർ, 1,41,94,775 സ്ത്രീകൾ 282 ട്രാൻസ്‌ജെൻഡർമാർ ഉൾപ്പെടെ 2,71,20,823 വോട്ടർമാരാണുള്ളത്.
voters-list


Click Here!


വെബ്‌സൈറ്റിലൂടെ ഓൺലൈൻ അപേക്ഷകളാണ് നൽകേണ്ടത്
 സ്വന്തമായോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ അപേക്ഷിക്കാം
 പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിന് മാത്രം അപേക്ഷ നേരിട്ട് നൽകണം
ഒഴിവാക്കലുകൾക്കുള്ള ഫോറം 8 പൂരിപ്പിച്ച് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കണം
നവംബർ 10ന് സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കും


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!