HomeNewsMeetingമാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ത്രൈമാസ സംഘടനാ ശാക്തീകരണ ക്യാമ്പയിൻ ‘ഇങ്ക്വിലാബ് ‘ തുടക്കമായി

മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ത്രൈമാസ സംഘടനാ ശാക്തീകരണ ക്യാമ്പയിൻ ‘ഇങ്ക്വിലാബ് ‘ തുടക്കമായി

youth-league-marakkara-adalat

മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ത്രൈമാസ സംഘടനാ ശാക്തീകരണ ക്യാമ്പയിൻ ‘ഇങ്ക്വിലാബ് ‘ തുടക്കമായി

കാടാമ്പുഴ:സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് നടത്തുന്ന ത്രൈമാസ സംഘടനാ ക്യാമ്പയിന് തുടക്കമായി. ‘കരുതലോടെ ഇടപെടാം കരുത്തോടെ മുന്നേറാം’ എന്ന മുദ്രാവാക്യവുമായി 2021 – ഒക്ടോബർ 10 മുതൽ 2022 ജനുവരി 10 വരെ
മൂന്ന് മാസം നീണ്ട് നിൽക്കുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. വാർഡ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിന് ഒരാഴ്ച നീണ്ടു നിൽക്കുന്ന സംഘടനാ അദാലത്തോടെയാണ് സംഘടനാ ശാക്തീകരണ ക്യാമ്പയിൻ ആരംഭിച്ചത്. കാടാമ്പുഴ ലീഗ് ഓഫീസിൽ വെച്ച് നടത്തുന്ന അദാലത്തിൽ വാർഡ് കമ്മിറ്റികളുടെ മിനുട്സ്, അക്കൗണ്ട് ബുക്ക് എന്നിവ പഞ്ചായത്ത് ഭാരവാഹികളുടെ പ്രത്യേക പാനൽ പരിശോധിക്കുന്നുണ്ട്.
youth-league-marakkara-adalat
സംഘടന അദാലത്ത്, യുവസഭ, ടേബിൾ ടോക്ക്, പ്രതിഭകൾക്ക് ആദരം, ലൈബ്രറി ശാക്തീകരണം
എന്റെ ഗ്രാമം ; എന്റെ പഞ്ചായത്ത് -സ്വപ്ന പദ്ധതി, ജനപ്രതിനിധികൾക്ക് പരിശീലനം,പ്രസംഗ പരിശീലനം, പാലീയേറ്റീവ് കെയർ പരിശീലനം, നവമാധ്യമ കൂട്ടായ്മ ,മുഖാമുഖ വർത്തമാനം,സ്മൃതി പഥം, ലീഡേഴ്സ് മീറ്റ്, രാഷ്ട്രീയ പാഠശാല തുടങ്ങി വിവിധ പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി നടക്കുക. സംഘടനാ അദാലത്തിന് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫറലി , ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ട്രഷറർ ജoഷാദ് കല്ലൻ, ഭാരവാഹികളായ അഡ്വ.എ.കെ. സകരിയ്യ, ഫഹദ് കരേക്കാട് എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!