HomeNewsElectionകോട്ടക്കൽ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങളുടെ നാലാം ഘട്ട പര്യടനത്തിന് വളാഞ്ചേരിയിൽ തുടക്കമായി

കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങളുടെ നാലാം ഘട്ട പര്യടനത്തിന് വളാഞ്ചേരിയിൽ തുടക്കമായി

abid-hussain-thangal-campaign-valanchery

കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങളുടെ നാലാം ഘട്ട പര്യടനത്തിന് വളാഞ്ചേരിയിൽ തുടക്കമായി

വളാഞ്ചേരി: കോട്ടക്കല്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങളുടെ തെരെഞ്ഞടുപ്പ് പ്രചാരണത്തിന്റെ നാലാം ഘട്ട പര്യടനം ആരംഭിച്ചു. നാലാംഘട്ട പര്യടനത്തിന് തുടക്കം കുറിച്ച് വളാഞ്ചേരി തെരെഞ്ഞടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നാണ് ആരംഭിച്ചത്. ആല്‍ത്തടം വട്ടക്കുളത്ത് നടന്ന കുടുംബയോഗത്തില്‍ എത്തിയ സ്ഥാനാര്‍ത്ഥിക്ക് ജനങ്ങളില്‍ നിന്ന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങളെ വയോജനങ്ങള്‍ കെട്ടിപ്പിടിച്ച് അനുഗ്രാശിസുകള്‍ നേര്‍ന്നാണ് ഓരോ സ്ഥീകരണ പ്രദേശത്ത് നിന്നും തിരിച്ചയച്ചത്. വട്ടപ്പാറ, വടക്കേകുളമ്പ്, കോതോള്‍ സ്ഥലങ്ങളില്‍ കുടുംബ യോഗങ്ങളില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ വീടുകളില്‍ എത്തി വോട്ടഭ്യാര്‍ത്ഥനയും നടത്തി. വി. മധുസൂദനന്‍, പാറശേരി ഹസൈനാര്‍, ടി.കെ ആബിദലി, അഷറഫ് അമ്പലത്തിങ്ങല്‍, സലാം വളാഞ്ചേരി, സി.കെ നാസര്‍, സബീന മാറ്റവള്ളി, ഫറാസ് മാറ്റവള്ളി, മീരാ റാണി, കെ.എം ഗഫൂര്‍ എന്നിവർ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. ഉച്ചക്ക് ശേഷം ഇരിമ്പിളിയം പഞ്ചായത്തിലെ കുടുംബയോഗങ്ങളിലും റോഡ് ഷോയിലും സ്ഥാനാര്‍ത്ഥി സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!