HomeNewsMeetingകോട്ടക്കൽ-പുത്തൂർ ബൈപാസ്; കളക്ടറുടെ സാന്നിധ്യത്തിൽ യോഗം വിളിച്ച് ചേർത്തു എം.എൽ.എ

കോട്ടക്കൽ-പുത്തൂർ ബൈപാസ്; കളക്ടറുടെ സാന്നിധ്യത്തിൽ യോഗം വിളിച്ച് ചേർത്തു എം.എൽ.എ

mla-meeting-bypass

കോട്ടക്കൽ-പുത്തൂർ ബൈപാസ്; കളക്ടറുടെ സാന്നിധ്യത്തിൽ യോഗം വിളിച്ച് ചേർത്തു എം.എൽ.എ

മലപ്പുറം:കോട്ടക്കല്‍ പുത്തൂര്‍ – ചെനക്കല്‍ ബൈപ്പാസ് റോഡിന്റെ മൂന്നാം ഘട്ട നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കുന്നത് സംബന്ധിച്ച് ഇന്ന് കളക്ടറുടെ സാന്നിധ്യത്തിൽ യോഗം വിളിച്ച് ചേർത്തു. പദ്ധതിക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അടിസ്ഥാന തുക സംബന്ധിച്ച് ഈ മാസം 31 നകം തീരുമാനം അറിയിക്കാന്‍ ലാന്റ് റവന്യു വിഭാഗത്തിന് ജില്ലാ കലക്ടര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. സ്ഥലം വിട്ട് നല്‍കുന്നവര്‍ക്കുള്ള തുക ലഭ്യമാക്കുന്നതിനായി പൊതുമരാമത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ജില്ലാ കലക്ടര്‍ ഇന്നത്തെ യോഗത്തിൽ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.റവന്യു വിഭാഗം, പൊതു മരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥർ, എന്നിവർ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!