HomeNewsEducationActivity‘കാച്ച് ദ റെയിൻ’ ജലസംരക്ഷണ ക്യാമ്പയിൻ: ജലപ്രതിജ്ഞയും ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു

‘കാച്ച് ദ റെയിൻ’ ജലസംരക്ഷണ ക്യാമ്പയിൻ: ജലപ്രതിജ്ഞയും ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു

Catch-the-rain-valanchery-municipality-2026

‘കാച്ച് ദ റെയിൻ’ ജലസംരക്ഷണ ക്യാമ്പയിൻ: ജലപ്രതിജ്ഞയും ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയിൽ കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ ‘ക്യാച്ച് ദ റെയിൻ ‘ ജലസംരക്ഷണ ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി ജലപ്രതിജ്ഞയും വിദ്യാർത്ഥികൾക്കായുള്ള ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു.
നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി പരിപാടി ഉദ്ഘാടനം ചെയ്ത് ജലപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജി.യു.പി സ്‌കൂളിലെ എൽ.പി,യു.പി വിഭാഗം കുട്ടികൾക്കായി നടന്ന ചിത്രരചനാ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് മൊമന്റോ നൽകി ആദരിച്ചു. വാർഡ് കൗൺസിലർ യു.മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാജിമോൾ,കൗൺസിലർമാരായ ടി .പി അബ്ദുൾ ഗഫൂർ,കെ.പി അബ്ദുൾ റസാഖ്,സുലൈഖ കാരകാടൻ,സക്കീന,ജയ സദാനന്ദൻ,കെ.പി നസീറ,പ്രധാനധ്യാപിക ശിബിലി ഉസ്‌മാൻ എന്നിവർ സംസാരിച്ചു. അമൃത് മിഷൻ കോർഡിനേറ്റർ വിശ്വജിത്ത് ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.മഴവെള്ള സംരക്ഷണം, ഭൂഗർഭജല പുനഃനിറവ്, ജലസ്രോതസ്സുകളുടെ സംരക്ഷണം എന്നിവയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്കും,പുതുതലമുറയിലേക്കുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടിക്ക് അദ്ധ്യാപകർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!