HomeNewsElectionനിയമസഭ തിരഞ്ഞെടുപ്പ് 2026; ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

നിയമസഭ തിരഞ്ഞെടുപ്പ് 2026; ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

kerala-assembly-elections

നിയമസഭ തിരഞ്ഞെടുപ്പ് 2026; ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്നു. മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി, പൊതു-സ്വകാര്യ ഇടങ്ങളിലെ അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍, പൊതു, സ്വകാര്യ വസ്തുക്കളിലെ പരസ്യങ്ങള്‍ യഥാക്രമം 24, 48, 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം. നിശ്ചിത സമയപരിധിക്കുള്ളില്‍ ഇവ നീക്കം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തി തടയുന്നതിനും തിരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനുമായി ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഫ്‌ലൈയിങ് സ്‌ക്വാഡുകളും ആന്റി ഡീഫേസ്മന്റ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. ഇതിനു പുറമെ അസിസ്റ്റന്റ് എക്സ്പന്റീച്ചര്‍ ഒബ്സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് നടപടിക്രമങ്ങളും ജില്ലാ കളക്ടര്‍ അവലോകനം ചെയ്തു.
യോഗത്തില്‍ സബ് കളക്ടര്‍ ഗൗതം രാജ്, സിറ്റി പോലീസ് കമ്മീഷണര്‍ ജി ജയദേവ്, കോഴിക്കോട് റൂറല്‍ എസ്.പി ടി ഫറാഷ്, എഡിഎം സി മുഹമ്മദ് റഫീഖ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ കെ എസ് സുബിന്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!