എടയൂരിൽ ശിലാഫലകങ്ങൾ വ്യാപകമായി നശിപ്പിച്ചു; പ്രതിഷേധിച്ച് യു.ഡി.എഫ്

എടയൂർ: എടയൂർ ചീനിച്ചോട് ആറാം വാർഡിലും പതിനാലാം വാർഡിലും നവീകരിച്ച റോഡുകളുടെ ഉദ്ഘാടന ശിലാഫലകം സാമൂഹ്യദ്രോഹികൾ നശിപ്പിച്ചു. ആറാം വാർഡിലെ അമ്പല സിറ്റിയിലും പതിനാലാം വാർഡിലെ അമ്മായി പടിയിലുമാണ് ശിലാഫലകങ്ങൾ തകർത്തതും നീക്കം ചെയ്തിട്ടുള്ളതും.ഈ പൊളിറ്റിക്കൽ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ആറാം വാർഡിലെയും പതിനാലാം വാർഡിലെയും യു.ഡി.എഫ് പ്രവർത്തകർ പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടു. യോഗത്തിൽ പി.ടി സുധാകരൻ മാസ്റ്റർ, കെ കെ മായിൻകുട്ടി,എൻ.പി. സൈതലവി, അഷറഫ് കെ.,മുഹമ്മദ് റഫീഖ് മണ്ണത്ത്, എസ് ഷാജി., ഫൈസൽ മാളിയേക്കൽ, പി.പി. കുഞ്ഞു എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
