കുറ്റിപ്പുറം കഴുത്തല്ലൂർ പള്ളിപ്പടി എൻ.ഐ.എ.യു.പി സ്കൂളിലെ ഫുട്ബോൾ അക്കാദമിയിലേക്കുള്ള ജേഴ്സികളുടെ പ്രകാശനം നടന്നു

കുറ്റിപ്പുറം: കഴുത്തല്ലൂർ പള്ളിപ്പടി എൻ.ഐ.എ.യു.പി സ്കൂളിലെ ഫുട്ബോൾ അക്കാദമിയിലേക്കുള്ള ജേഴ്സികളുടെ പ്രകാശനം കുറ്റിപ്പുറം പഞ്ചായത്ത് ക്ഷേമകാര്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സക്കീർ.കെ. പി നിർവഹിച്ചു. മൊറോക്കോ ലീഗ് ഫുട്ബോൾ താരം ലാൻഡ്റോ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡണ്ട് ഹാരിസ് പൊറ്റാരത്ത് അധ്യക്ഷനായി. അൻവർ മാസ്റ്റർ, ജസീല യാസ്മിൻ ടീച്ചർ, കോച്ച് ഇസ്മായിൽ എന്നിവർ ആശംസകൾ അർപ്പിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് റംല ടീച്ചർ സ്വാഗതവും ജലീൽ മാസ്റ്റർ നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
